ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
We’re so happy tonight, but this job isn’t done yet! 💗🔥 pic.twitter.com/tsqJCxfY4L
— Rajasthan Royals (@rajasthanroyals) May 22, 2024
മെയ് 24നാണ് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ആര് ജയിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. രാജസ്ഥാന്‍ റോയല്‍സാണ് മത്സരം വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്നാണ് അമ്പാട്ടി റായ്ഡു പറഞ്ഞത്.
‘രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് വിജയിക്കാന്‍ സാധ്യത എന്ന് എനിക്ക് തോന്നുന്നു. കാരണമാവാന്‍ എലിമിനേറ്ററില്‍ മികച്ച പ്രകടനമാണ് നടത്തിയത്. രാജസ്ഥാന്റെ സ്പിന്നര്‍മാര്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കും. ബാറ്റ് ചെയ്യുന്ന സമയങ്ങളില്‍ ഹൈദരാബാദ് കൂടുതല്‍ ശ്രദ്ധയോടെ കളിക്കേണ്ടിവരും,’ അമ്പാട്ടി റായ്ഡു പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ചു തോല്‍വി അടക്കം 17 പോയിന്റോട് ഹൈദരാബാദ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. ഫൈനലിലേക്ക് മുന്നേറാന്‍ രണ്ടു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്.
Content Highlight: Ambati Rayudu talks who is the winner of second qualifier