Entertainment news
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം അമേരിക്കന്‍ സൂപ്പര്‍ഹീറോ ബോയ്‌സെത്തുന്നു; നാലാം ഭാഗവുമായി ആമസോണ്‍ പ്രൈം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 23, 05:30 am
Friday, 23rd February 2024, 11:00 am

എറിക് ക്രിപ്കെയുടെ അമേരിക്കന്‍ സൂപ്പര്‍ഹീറോ സീരീസ് ദ ബോയ്സിന്റെ നാലാം ഭാഗം വരുന്നു. 2024 ജൂണ്‍ 13നാകും പുതിയ സീസണെത്തുക. ആകെ എട്ട് എപ്പിസോഡുകളാകും നാലാം ഭാഗത്തിന് ഉണ്ടാവുക.

ആന്റണി സ്റ്റാറിന്റെയും ക്ലോഡിയ ഡോമിറ്റിന്റെയും ഫോട്ടോ പങ്കുവെച്ചാണ് ആമസോണ്‍ പ്രൈം വീഡിയോ ഈകാര്യം അറിയിച്ചത്.

ആമസോണ്‍ പ്രൈം വീഡിയോക്ക് വേണ്ടിയായിരുന്നു എറിക് ക്രിപ്കെ ഈ സീരീസ് വികസിപ്പിച്ചെടുത്തത്.

ഗാര്‍ത്ത് എന്നിസിന്റെയും ഡാരിക്ക് റോബര്‍ട്ട്സണിന്റെയും പ്രശസ്തമായ കോമിക് പുസ്തകമായ ദ ബോയ്സിനെ അടിസ്ഥാനമാക്കി വന്ന സീരീസായിരുന്നു ഇത്.

2021ലെ എമ്മി അവാര്‍ഡില്‍ ഔട്ട്‌സ്റ്റാന്‍ഡിങ് ഡ്രാമ സീരീസില്‍ ഉള്‍പ്പെടെ എട്ട് അവാര്‍ഡുകള്‍ക്ക് ഈ സീരീസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

2019 ജൂലൈ 26നായിരുന്നു ദ ബോയ്സിന്റെ എട്ട് എപ്പിസോഡുകളുള്ള ആദ്യ സീസണ്‍ പുറത്തുവന്നിരുന്നത്. പിന്നാലെ 2020 സെപ്റ്റംബര്‍ നാലിന് രണ്ടാം സീസണും 2022 ജൂണ്‍ മൂന്നിന് മൂന്നാം സീസണും ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ചെയ്തത്.

2022ല്‍ സീരീസിന്റെ അടുത്ത സീസണ്‍ പ്രഖ്യാപിച്ചിരുന്നു ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ സീസണിന്റെ അപ്‌ഡേഷന്‍ പുറത്തുവരുന്നത്.

കാള്‍ അര്‍ബന്‍, ജാക്ക് ക്വയ്ഡ്, ആന്റണി സ്റ്റാര്‍, എറിന്‍ മൊറിയാര്‍ട്ടി, ഡൊമിനിക് മക്എലിഗോട്ട്, ജെസ്സി ടി. അഷര്‍, ചേസ് ക്രോഫോര്‍ഡ്, ലാസ് അലോന്‍സോ, ടോമര്‍ കാപോണ്‍, കാരെന്‍ ഫുകുഹാരെല്‍, നഥാന്‍ മര്‍ച്ചെല്‍ എന്നിവരാണ് ഈ സീരീസില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Content Highlight: Amazon Prime Series The Boys Season 4 Coming In June