അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്ത ചിത്രമാണ് ടീച്ചര്‍. സമകാലിക വിഷയം കൈകാര്യം ചെയ്ത ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ദേവിക എന്ന സ്‌കൂള്‍ ടീച്ചറായിട്ടാണ് അമല പോള്‍ എത്തുന്നത്.
താന്‍ ഒരു ഹീറോയുടെയും നിഴലില്‍ നിന്ന് വളര്‍ന്നുവന്ന നടിയല്ലെന്നും ഇപ്പോഴത്തെ നിലയില്‍ എത്തിയത് സ്വന്തം കഠിനാധ്വാനം കൊണ്ടും വിശ്വാസം കൊണ്ടുമാണെന്നും പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അമല.
”ഞാന്‍ അമല പോളായത് ഇപ്പോള്‍ ഈ പറഞ്ഞ ഒരു ഹീറോസിന്റെയോ മറ്റാരുടെയെങ്കിലുമോ നിഴലില്‍ നിന്നിട്ടല്ല. എന്റെ ടാലന്റില്‍ എനിക്ക് വിശ്വാസമുണ്ട്, എന്റെ ഹാര്‍ഡ് വര്‍ക്കില്‍ എനിക്ക് വിശ്വാസമുണ്ട്. ഐ ബിലീവ് ഇന്‍ മൈസെല്‍ഫ്.
ആ വിശ്വാസം തന്നെയാണ് എന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇനി മുന്നോട്ട് പോകാനും എനിക്ക് ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. ആ ഒരു സെക്യൂരിറ്റിയും ഉറച്ചബോധവും എനിക്കുണ്ട്. ഞാനൊരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണന കൊടുക്കുന്ന കാര്യം അതിന്റെ കഥയും ഡയറക്ടറുമാണ്.
കാസ്റ്റിങ് എന്ന് പറയുന്നത് ഡയറക്ടറുടെ ചോയ്‌സാണ്. ഞാന്‍ ഒരു പ്രോജക്ടുമായി ആദ്യം കണക്ടാവുന്നത് ആ ഡയറക്ടറുമായുള്ള സിങ്ക് കാരണമാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആളും ആ സിനിമയുടെ ഡയറക്ടര്‍ തന്നെയാണ്.
ആ വ്യക്തിയായിരിക്കും ആ സമയത്ത് എന്റെ ടീച്ചര്‍. ഡയറക്ടര്‍ക്ക് കണ്‍വിക്ഷന്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ഞാനത് വിടും. സിനിമ ഒരുപക്ഷേ വിജയിക്കാം ചിലപ്പോള്‍ ഫ്‌ളോപ്പാകാം. അതൊരു വിഷയമല്ല.
”ഞാനൊരു ആക്ടറായതിന്റെ പ്രധാന കാരണം മലയാളം സിനിമയാണ്. ഞാന്‍ കണ്ടുവളര്‍ന്ന സിനിമകള്‍ അതാണ്. മലയാളി സ്ത്രീകള്‍ അത്രയും സ്‌ട്രോങ്ങാണ്, ബോള്‍ഡാണ്. വേറെ ഒരു ഇന്‍ഡസ്ട്രിയില്‍ പോകുമ്പോള്‍ താരതമ്യേന എനിക്ക് തോന്നിയത് മലയാളി പെണ്‍കുട്ടികള്‍ അവരേക്കാള്‍ എത്രയോ സ്‌ട്രോങ്ങാണ് എന്നാണ്,” താരം കൂട്ടിച്ചേര്‍ത്തു.
മഞ്ജു പിള്ള, ഹക്കിം ഷാ, ചെമ്പന്‍ വിനോദ് എന്നിവരാണ് ടീച്ചറില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: Amala Paul says she beacme an actress with her own talent and hard work