മാഞ്ചസ്റ്ററില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിരാശനായ പാക് ആരാധകനെ ആശ്വസിപ്പിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. സ്റ്റേഡിയത്തിനകത്ത് കളി കഴിഞ്ഞപ്പോഴാണ് ഈ ക്രിക്കറ്റ് പ്രേമിയെ രണ്‍വീര്‍ നെഞ്ചോട് ചേര്‍ത്തത്.
മനസ്സുമടുപ്പിക്കേണ്ടെന്നും ഇനിയും അവസരമുണ്ടാവുമെന്നും ആരാധകനോട് രണ്‍വീര്‍ പറയുന്നുണ്ട്. ഇന്ത്യയെ പിന്തുണച്ച് കളി കാണാനെത്തിയ രണ്‍വീറിന്റെ ഈ ആശ്വാസ വാക്കുകള്‍ക്ക് പാക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.
Indian fans are nice. Thanks @RanveerOfficial. pic.twitter.com/kxi1DyDAI1
— Aatif Nawaz (@AatifNawaz) June 16, 2019
മാഞ്ചസ്റ്ററിലെ മത്സരത്തില്‍ ഗ്യാലറിയില്‍ ഇന്ത്യയെ പിന്തുണച്ച രണ്‍വീര്‍ കമന്ററി ബോക്‌സിലും എത്തിയിരുന്നു. കോഹ്‌ലി, സച്ചിന്‍, സെവാഗ്, ബ്രയാന്‍ ലാറ, ഹര്‍ഭജന്‍, ഗാംഗുലി, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കൊപ്പം താരം സെല്‍ഫിയെടുക്കുന്നതും കാണാമായിരുന്നു.
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം പറയുന്ന ’83’ എന്ന സിനിമയില്‍ കപില്‍ദേവിന്റെ വേഷം ചെയ്തു കൊണ്ടിരിക്കെയാണ് രണ്‍വീര്‍ കളി കാണാന്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.