[share]
[]ഇന്ത്യയില്‍ നിന്നുള്ള അല്‍ഫോണ്‍സ മാങ്ങയുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ താല്‍കാലികമായി നിരോധിച്ചു. പഴവര്‍ഗങ്ങളിലെ രുചി രാജാവായ അല്‍ഫോണ്‍സ മാങ്ങയുടെയും നാലു തരം പച്ചക്കറികളുടെയും ഇറക്കുമതിയാണ് മെയ് 1 മുതല്‍ നിരോധിച്ചതായി യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും പൂപ്പലും പഴയീച്ചകളും മാരകമായ വിഷാംശവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.യൂറോപ്യന്‍ യൂണിയനിലെ സസ്യാരോഗ്യ സമിതിയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മാങ്ങ,വഴുതന,ചേമ്പ്,പാവയ്ക്ക,പടവലം എന്നീ പച്ചക്കറികള്‍ക്കാണ് നിരോധനം.ഇവ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചില സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ലഭിക്കേണ്ട ഫൈറ്റോ സാനിറ്ററി സര്‍ട്ടിഫിക്കേഷന്‍ വീണ്ടും ലഭിക്കുന്നതു വരെ അയക്കേണ്ടതില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
മേല്‍പറഞ്ഞ പച്ചക്കറികള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ താല്‍കാലികമായി റദ്ദാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്നവയില്‍ അഞ്ചു ശതമാനത്തിന് താഴെയാണ് നിരോധിക്കപ്പെട്ട പച്ചക്കറികളും പഴങ്ങളുടെയും അളവ്.