Entertainment news
ആര്‍.ആര്‍.അര്‍, രാധേശ്യാം, ബാഹുബലി റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലുവിന്റെ പുഷ്പ ടീസര്‍; 24 മണിക്കൂറിനിടെ കണ്ടത് 25 ദശലക്ഷത്തിലധികം ആളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 10, 09:56 am
Saturday, 10th April 2021, 3:26 pm

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയുടെ ടീസര്‍. ‘പുഷ്പ രാജിനെ അവതരിപ്പിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാരക്ടര്‍ ടീസര്‍ വെറും 24 മണിക്കൂറിനുള്ളില്‍ 25 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

792 + ലൈക്കുകളും ടീസറിന് ലഭിച്ചു. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും ബോളിവുഡ് ചിത്രങ്ങളായ രാധേശ്യാമിന്റെയെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തത്.

ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയായി പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ മാറി.ടീസര്‍ ഇതുവരെ 34 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പത്ത് ലക്ഷത്തിലധികം ലൈക്കുകളും ടീസറിന് ലഭിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ കണ്ട ഏറ്റവും മികച്ച 5 ടീസറുകളുടെ പട്ടികയില്‍ പുഷ്പയുടെ ടീസറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സരിലേരു നീക്കേവരു, ആര്‍.ആര്‍.ആര്‍, സാഹോ എന്നിവയുടെ ടീസറുകളെയാണ് പുഷ്പയുടെ ടീസര്‍ വെട്ടിച്ചത്.

ആഗസ്റ്റ് 13 നാണ് പുഷ്പ റിലീസ് ചെയ്യുന്നത്.ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Allu Arjun’s Pushpa teaser breaks RRR, Radheshyam and Bahubali records