ചെന്നൈ: രാജ്യത്തെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐ.ഐ.ടിയില്‍ അധ്യാപക നിയമനങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായി ആരോപണം. വിവിധ അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം ലംഘിക്കപ്പെട്ടതായി വിവരാവകാശരേഖ പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.ഐ.ടി. ക്യാമ്പസിനകത്ത് കടുത്ത ജാതി വിവേചനങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് സംവരണ അട്ടിമറിയുടെ കണക്കുകള്‍ പുറത്തുവരുന്നത്.
സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. 2019 ജൂണ്‍ വരെ ജനറല്‍ കാറ്റഗറിയില്‍ പ്രഫസര്‍ നിയമനങ്ങളില്‍ 153 പേരെ മാത്രം ആവശ്യമുള്ളപ്പോള്‍ 273 മുന്നാക്ക വിഭാഗക്കാരെയാണ് നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഒ.ബി.സി. വിഭാഗത്തിലെ 84 തസ്തികകളില്‍ 29 എണ്ണം മാത്രമാണ് നികത്തിയത്. സോഷ്യല്‍ കാറ്റഗറി ലിസ്റ്റിലെ 47 തസ്തികകളില്‍ 15 പേരെ മാത്രമേ ഈ കാലയളവില്‍ നിയമിച്ചിട്ടുള്ളു.
സോഷ്യല്‍ കാറ്റഗറിയില്‍ 47 തസ്തികകളില്‍ 15 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഗോത്ര വിഭാഗത്തില്‍ 23 ഒഴിവുകളില്‍ ഒന്നില്‍ മാത്രമാണ് നിയമനം നടത്തിയത്. അസി. പ്രൊഫസര്‍ തസ്തികയില്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 120 പേര്‍ ജോലി ചെയ്യുമ്പോള്‍ ഒ.ബി.സി. വിഭാഗങ്ങളില്‍ നിന്ന് 18 പേരും പട്ടികജാതി വിഭഗത്തില്‍ നിന്ന് ഏഴ് പേരും ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രവുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.