ധര്‍മശാലയില്‍ ഇംഗ്ലണ്ട് മരിച്ചു തുടങ്ങി; അലസ്റ്റര്‍ കുക്ക്
Sports News
ധര്‍മശാലയില്‍ ഇംഗ്ലണ്ട് മരിച്ചു തുടങ്ങി; അലസ്റ്റര്‍ കുക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2024, 7:48 am

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇന്ത്യയുടെ സ്പിന്‍ നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ വേരോടെ പിഴുതെറിയാന്‍ സാധിച്ചത്.

കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ തറ പറ്റിച്ചത്. നിലവില്‍ ഒന്നാം ഇന്നിങ്‌സ് തുടരുന്ന ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് നേടിയിട്ടുണ്ട്. 27 റണ്‍സുമായി കുല്‍ദീപ് യാദവും 19 റണ്‍സുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍ തുടരുന്നത്.

അതേസമയം ബാസ് ബോളിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം അലസ്റ്റര്‍ കുക്ക്. ധര്‍മശാലയില്‍ ഇംഗ്ലണ്ട് പതുക്കെ മരിക്കാന്‍ പോകുകയാണെന്നാണ് കുക്ക് പറഞ്ഞത്.

‘പതിയെ ഉള്ള മരണമാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രത്യേകത. അത്ഭുതപ്പെടുത്തുന്നതൊന്നും സംഭവിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് വൈകാതെ അത് അനുഭവിക്കും. രോഹിത്തും ഗില്ലും സെഞ്ച്വറി അടിച്ചു. രണ്ടാം ദിനം രോഹിത് വളരെ അഗ്രസ്സീവായത് ഇംഗ്ലണ്ടിന് സാധ്യതകള്‍ ഒന്നും കൊടുത്തില്ല,’ അദ്ദേഹം പറഞ്ഞു.

 

രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം 103 റണ്‍സ് നേടിയാണ് പുറത്തായത്. ലഞ്ച് ബ്രേക്കിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ പന്തിലാണ് താരം പുറത്തായത്. ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സറും അടക്കം 110 റണ്‍സെടുത്തപ്പോള്‍ ജെയിമസ് ആന്‍ഡേഴ്‌സനാണ് താരത്തെ പുറത്താക്കിയത്.

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ 3-1 ന് ഇന്ത്യയാണ് മുന്നില്‍. ഇതോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഡെഡ് റബ്ബര്‍ മാച്ചില്‍ നാണക്കേടില്‍ നിന്നും കരകയറാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. എന്നാല്‍ ശക്തമായ ഇന്ത്യന്‍ നിര തുടര്‍ പ്രഹരങ്ങളാല്‍ ഇംഗ്ലണ്ടിലെ സമ്മര്‍ദ്ദത്തില്‍ ആകുകയാണ്.

 

Content Highlight: Alastair Cook Talking About Team England