Daily News
അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം; 116 പേരും മരിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 24, 10:37 am
Thursday, 24th July 2014, 4:07 pm

[] അള്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 116 പേരും മരിച്ചതായാണ് വിവരം. ബുര്‍ക്കിന ഫാസോയില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്ക് യാത്ര തിരിച്ച വിമാനവുമായി വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു.

ബുര്‍ക്കിനോ ഫാസോയില്‍ നിന്നും ആള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് യാത്രതിരിച്ച എഎച്ച് 5017 വിമാനമാണ് തകര്‍ന്നത്. . വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ഒരു മണിക്കൂറോളമായെന്ന് അള്‍ജീരിയന്‍ വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു.

പുറപ്പെട്ട് 50 മിനിറ്റിന് ശേഷം വിമാനവുമായിള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി എയര്‍ അള്‍ജീരിയ വ്യക്തമാക്കി.നാല് മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാസമയം.