Film News
ഇനി സെല്‍ഫിയുമായി അക്ഷയ് കുമാര്‍; റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 17, 10:19 am
Sunday, 17th July 2022, 3:49 pm

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സെല്‍ഫിയുടെ റിലീസ് ഡേറ്റ് പുറത്ത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച് 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ഡയാന പെന്റിയും നുഷ്രത്ത് ബറൂച്ചയുമാണ് സെല്‍ഫിയില്‍ നായികമാരായെത്തുന്നത്.

ഇതാദ്യമായാണ് ഇമ്രാനും അക്ഷയും ഒരുമിച്ച് അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 24ന് സെല്‍ഫി റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

Image

‘ധര്‍മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ പ്രഖ്യാപിച്ച് , അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി, ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച തുടങ്ങിയവര്‍ അഭിനയിക്കുന്ന സെല്‍ഫി 2023 ഫെബ്രുവരി 24ന് റിലീസ് ചെയ്യും,’ എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

ഗുഡ് ന്യൂസ്, ജഗ്ജഗ്ഗ് ജിയോ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് മേത്തയാണ് സെല്‍ഫി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അക്ഷയ് കുമാറും സുരാജിന്റെ കഥാപാത്രം ഇമ്രാനും ആണ് അവതരിപ്പിക്കുന്നത്.

Image

ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന രക്ഷാ ബന്ധനിലാണ് അക്ഷയ് അടുത്തതായി അഭിനയിക്കുന്നത്. ഭൂമി പഡ്‌നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഓഗസ്റ്റ് 11ന് രക്ഷാബന്ധന്‍ തിയേറ്ററുകളില്‍ എത്തും. രാമസേതു, ഒ.എം.ജി 2 എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Content Highlight: Akshay Kumar and Emraan Hashmi starrer Selfie’s release date is out