Sports News
ടി-20യില്‍ മൂന്ന് സെഞ്ച്വറി നേടുമ്പോള്‍ ഏകദിനവും നിങ്ങളുടെ മനസില്‍ ഉണ്ടാവണം; സഞ്ജുവിനെക്കുറിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 23, 12:33 pm
Monday, 23rd December 2024, 6:03 pm

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡക്കെതിരെ കേരളത്തിന് തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ബറോഡ വിജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സ് നേടാന്‍ ടീമിന് കഴിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 45.5 ഓവറില്‍ 341 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. കാലിനേറ്റ പരിക്ക് കാരണമാണ് താരം മത്സരത്തില്‍ ഇടം നേടാഞ്ഞത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ചാമ്പ്യന്‍സ് ട്രോഫി മുന്നിലിരിക്കെ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കണമായിരുന്നു എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. സഞ്ജുവിന് റിഷബ് പന്തിന് പകരക്കാരനാകാന്‍ സാധിക്കുമെന്നും അതിന് ടൂര്‍ണമെന്റില്‍ കളിക്കണമെന്നും പറഞ്ഞു.

‘വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന്റെ സ്ഥിതിയെക്കുറിച്ച് സംസാരിക്കാം, കാരണം വിജയ് ഹസാരെ ട്രോഫി ടീമില്‍ അവന്റെ പേര് ഇല്ല. അവന്‍ വയനാട്ടിലേക്ക് പോയില്ലെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, അവന്‍ ക്യാമ്പില്‍ പങ്കെടുത്തില്ല, അതിനാല്‍ അവര്‍ തെരഞ്ഞെടുത്തില്ല എന്ന് കേരളം പറഞ്ഞു. കാലിന് പരിക്കേറ്റതിനാല്‍ തനിക്ക് വരാന്‍ കഴിയില്ലെന്ന് സഞ്ജു അറിയിച്ചിരുന്നതായി ചില ആരാധക പേജ് രേഖപ്പെടുത്തിയിട്ടുണ്ട്,

വിജയ് ഹസാരെയില്‍ കളിക്കുന്നത് സഞ്ജുവിന് പ്രധാനമാണ്. ടി-20യില്‍ മൂന്ന് സെഞ്ച്വറി നേടുമ്പോള്‍, ഏകദിനം പോലും നിങ്ങളുടെ ചിന്തയില്‍ ആയിരിക്കണം. റിഷബ് പന്ത് ഇതുവരെ നിലയുറപ്പിച്ചിട്ടില്ല എന്നത് ചിന്തിക്കേണ്ടതാണ്? അവന്‍ വിജയ് ഹസാരെയില്‍ കളിക്കേണ്ടതായിരുന്നു, നിങ്ങള്‍ എങ്ങനെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെടും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Akash Chopra Talking About Sanju Samson