‘ഇടംകയന്‍ പേസര്‍മാരെ നേരിടുന്നതില്‍ യശസ്വി ജെയ്‌സ്വാള്‍ ബുദ്ധിമുട്ടുന്നു എന്നതാണ് സത്യം. ഈ പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിപ്പോള്‍ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഐ.പി.എല്ലിലും ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഈ ഫോര്‍മാറ്റിന്റെ പ്രശ്‌നമല്ല എന്നാണ് മനസിലാക്കേണ്ടത്. ഇത് മിച്ചല്‍ സ്റ്റാര്‍ക് എന്ന പ്രശ്‌നവുമല്ല,’ ചോപ്ര പറഞ്ഞു.
‘ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അവന്റെ റെക്കോഡുകള്‍ ഒട്ടും മികച്ചതല്ല, അത് ചൂഷണം ചെയ്യപ്പെടുകയാണ്, ഒപ്പം ചില വിചിത്രമായ കാര്യങ്ങളാല്‍, സ്റ്റാര്‍ക് തന്റെ ഫോം വീണ്ടെടുത്തിരിക്കുകയാണ്. അവന്റെ കരിയറില്‍ ഒരു താഴ്ചയുണ്ടെന്ന് നമ്മള്‍ കരുതിയിരുന്നു. എന്നാല്‍ അവന്‍ പഴയ പോലെ വീണ്ടും താളം കണ്ടെത്താന്‍ തുടങ്ങിയിക്കുന്നു,’ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് താരം പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്. രണ്ടാം ഇന്നിങ്‌സിനിടെ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്തുകൊണ്ട് താരം തലക്കെട്ടുകളിലും ഇടം നേടി.
എന്നാല്‍ പിന്നിട് നടന്ന മത്സരങ്ങളിലെല്ലാം തന്നെ സ്റ്റാര്‍ക് vs ജെയ്‌സ്വാള്‍ സ്റ്റാര്‍ ബാറ്റിലില്‍ ഇന്ത്യന്‍ ഓപ്പണര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ജെയ്‌സ്വാള്‍ ബ്രിസ്‌ബെയ്‌നില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി.
നിലവില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 193 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഇതില്‍ 161 റണ്‍സും ഒറ്റ ഇന്നിങ്‌സില്‍ പിറവിയെടുത്തതാണ്. 38.60 ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്യുന്നത്. ഒരു സെഞ്ച്വറിയും രണ്ട് ഡക്കുമാണ് ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെട്ടത്.