ആട്, അഞ്ചാം പാതിര, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി ഹിറ്റ് സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച യുവ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ഇദ്ദേഹം പുതുതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നുള്ള രസകരമായ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ അജു വര്‍ഗീസ്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അജു ചിത്രം പങ്കുവെച്ചത്.
ഡയലോഗ് തെറ്റിച്ച ഇന്ദ്രന്‍സിനെ സംവിധായകന്‍ അടിക്കാന്‍ പോകുന്നതായി തോന്നുന്ന തമാശ കലര്‍ന്ന ചിത്രമാണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ”ഡയലോഗ് ഒന്നു തെറ്റി, അയിനാണ്” എന്നാണ് ഫോട്ടോയ്ക്ക് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകളും അജു വര്‍ഗീസിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതിപ്പം ആര് ആരെയാണ് അടിയ്ക്കുന്നത്, ഇന്ദ്രന്‍സ് ചേട്ടന്‍ മിഥുന്‍ ചേട്ടന്റെ മുതുകിനിട്ട് ഇടിയ്ക്കുന്നതായിട്ടാ ഒറ്റനോട്ടത്തില്‍ തോന്നുക, നമ്മടെ ഇന്ദ്രന്‍സേട്ടനെ തൊട്ടാല്‍ കളി മാറും എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവരാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത മിഥുന്‍ മാനുവല്‍ തോമസ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
View this post on Instagram
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറായിരിക്കും സിനിമ എന്നാണ് സൂചനകള്‍.
ആട് സീരിസിലെ മൂന്നാം ചിത്രം, അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് എന്നിവയാണ് മിഥുന്‍ മാനുവല്‍ തോമസ് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Aju Varghese shares a funny photo from new Midhun Manuel Thomas movie, with Indrans