തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടു. അജിത്തിന്റെ ഉടമസ്ഥതയിലുള്ള അജിത് കുമാര്‍ റേസിങ്ങ് എന്ന ടീമിന്റെ പരിശീലനത്തിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. അപകടത്തില്‍ നിന്ന് അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ദുബായ് ഓട്ടോഗ്രോമിലാണ് അജിത് തന്റെ റേസിങ് പരിശീലനം നടത്തിയത്. താരത്തിന്റെ അപകടത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ അപകടമൊന്നുമില്ലാതെ താരം നടന്നു പോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. റേസിങ് മത്സരത്തിനായി അജിത് സ്വന്തമാക്കിയ പോഷെ 992 മോഡല്‍ കാറാണ് അപകടത്തില്‍ പെട്ടത്.
അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഷൂട്ടിനിടെയും താരത്തിന് അപകടം സംഭവിച്ചിരുന്നു. ചിത്രത്തില്‍ വലിയ റിസ്‌കുള്ള കാര്‍ സ്റ്റണ്ടിനിടെയാണ് അജിത് അപകടത്തില്‍ പെട്ടത്. അന്നും കാര്യമായ അപകടങ്ങളൊന്നുമില്ലാതെ താരം രക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
Ajith Kumar’s massive crash in practise, but he walks away unscathed.
Another day in the office … that’s racing!#ajithkumarracing #ajithkumar pic.twitter.com/dH5rQb18z0— Ajithkumar Racing (@Akracingoffl) January 7, 2025
കഴിഞ്ഞ വര്‍ഷമാണ് അജിത് സ്വന്തമായി റേസിങ് ടീം ആരംഭിച്ചത്. ഈ വര്‍ഷം ദുബായില്‍ നടക്കുന്ന 24 ഹവര്‍ ചാമ്പ്യന്‍ഷിപ്പിലും യൂറോപ്യന്‍ 24 ഹവര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാനാണ് റേസിങ് ടീം കൊണ്ട് അജിത് ലക്ഷ്യമിടുന്നത്. ടീമിനായി പല സൂപ്പര്‍ കാറുകള്‍ അജിത് സ്വന്തമാക്കിയതിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: Ajith Kumar faced accident during practice session in Dubai