Bollywood
അജയ് ദേവ്ഗണ്‍ സംവിധാനത്തില്‍ ചുവടുറപ്പിക്കുന്നു; പ്രധാന കഥാപാത്രമായി അമിതാഭ് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 07, 04:08 pm
Saturday, 7th November 2020, 9:38 pm

മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ സംവിധാനത്തിലേക്ക് ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സംവിധാനം ചെയ്യുന്നതോടൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അജയ്‌യും എത്തുന്നുണ്ട്. പൈലറ്റിന്റെ കഥാപാത്രമാണ് അജയ്ക്ക് എന്നാണ് സൂചന.

അതേസമയം ചിത്രത്തിന്റെ നിര്‍മ്മാണവും അജയ് ദേവ്ഗണ്‍ തന്നെയാണ്. മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഡിസംബറില്‍ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ആരംഭിക്കുക.

ചലച്ചിത്ര സംവിധാനത്തില്‍ മുമ്പും ഒരു കൈ നോക്കിയ ആളാണ് അജയ്. മുമ്പ് യു മി ഔര്‍ ഹം എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

എയര്‍ഫോഴ്‌സ് പൈലറ്റായി അജയ് അഭിനയിക്കുന്ന ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ റിലീസിനു ശേഷമാകും മെയ് ഡേ യുടെ ചിത്രീകരണം ആരംഭിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ajay Devgan Into Direction