Advertisement
Daily News
ഐശ്വര്യ-അഭിഷേക് ദാമ്പത്യത്തിന് അന്ത്യമാകുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 May 17, 10:23 am
Saturday, 17th May 2014, 3:53 pm

[] അതിപ്രശസ്ത താര ജോഡിയായ അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും വേര്‍പിരിയാനൊരുങ്ങുന്നതായി സൂചന. പ്രമുഖ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐശ്വര്യയും അഭിഷേകിന്റെ മാതാവായ ജയാ ബച്ചനും തമ്മിലുള്ള പ്രശ്‌നങ്ങളാണത്രെ വേര്‍പിരിയലിന് കളമൊരുക്കുന്നത്. തന്റെ എല്ലാക്കാര്യങ്ങളിലും ജയാ ബച്ചന്‍ അമിതമായി ഇടപെടുന്നത് ഐശര്യക്ക് ഇഷ്ടമാകുന്നുമില്ല.

വിവാഹത്തെ തുടര്‍ന്ന് ഐശ്വര്യ അഭിനയത്തില്‍ നിന്ന് അകന്നു നിന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം പരസ്യചിത്രങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചിരുന്നു. എന്നാല്‍ മണിരത്‌നം ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങിയ ഐശ്യര്യക്ക് ജയയടക്കമുള്ള കുടുംബാങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചല്ലത്രെ.

ഭാര്യയുംഅമ്മയും തമ്മില്‍ പൊരുത്തക്കേടുകള്‍ മുറുകിയപ്പോള്‍ അഭിഷേക് അമ്മക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ വേര്‍പിരിയലിലേക്കെത്തിയത്.

2007ല്‍ ആഷും അഭിയും വിവാഹിതരാകുന്ന വാര്‍ത്ത അഭിഷേക് ബച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. 2011ല്‍ ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ബച്ചന്‍ തയ്യാറാകാത്തതും വിവാഹമോചന സാധ്യതകളെ ബലപ്പെടുത്തുന്നു.