സിഡ്‌നി: ചെക് ഇന്‍ ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങി ബജറ്റ് വിമാനകമ്പനിയായ എയര്‍ ഏഷ്യ.
കൊവിഡിന്റെ 19 ന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍
ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
‘കൊവിഡ് -19 കണക്കിലെടുത്ത്, ഞങ്ങളുടെ അതിഥികളും സ്റ്റാഫും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് ഈ സെല്‍ഫ് ചെക്ക് ഫെസിലിറ്റി വളരെ നിര്‍ണായകമാണ്,” എയര്‍ ഏഷ്യുടെ പ്രസ്താവനയില്‍ പറയുന്നു.
വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.
കൊവിഡിനെ തുടര്‍ന്ന് കമ്പനിയുടെ വരുമാനത്തില്‍ 96 ശതമാനം ഇടിവുണ്ടായി. എയര്‍ ഏഷ്യയുടെ ചരിത്രത്തില്‍ തന്നെ ഇത് വലിയ നഷ്ടമാണ്.
തങ്ങളുടെ ഓപ്പറേറ്റിങ് മാര്‍ക്കറ്റുകളില്‍ ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് എയര്‍ ഏഷ്യ ഗ്രൂപ്പ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജാവേദ് മാലിക്ക് അറിയിച്ചു.
മൂലധന സമാഹരണത്തിനായുള്ള നടപടികളും നോക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക