മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘അഹര്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).
നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പത്ത് പാട്ടുകളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹര്‍ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംവിധാനം കൂടാതെ സ്‌ക്രിപ്റ്റ്, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരന്‍ ആണ്.