ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയം രുചിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്.
𝗔 𝗱𝗼𝗺𝗶𝗻𝗮𝘁𝗶𝗻𝗴 𝘀𝗵𝗼𝘄 𝗮𝘁 𝘁𝗵𝗲 𝗘𝗱𝗲𝗻 𝗚𝗮𝗿𝗱𝗲𝗻𝘀! 💪 💪#TeamIndia off to a flying start in the T20I series, sealing a 7⃣-wicket win! 👏 👏
Follow The Match ▶️ https://t.co/4jwTIC5zzs#INDvENG | @IDFCFIRSTBank pic.twitter.com/hoUcLWCEIP
— BCCI (@BCCI) January 22, 2025
യുവതാരം അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും എട്ട് സിക്‌സറും അടക്കം 230+ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
സഞ്ജു സാംസണ്‍ (20 പന്തില്‍ 26), തിലക് വര്‍മ (16 പന്തില്‍ 19) എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍.
മത്സരത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്ന് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ തിരികെ മടങ്ങി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഫില്‍ സോള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് സൂര്യ ബ്രോണ്‍സ് ഡക്കായി പുറത്തായത്.
1ST T20I. WICKET! 4.5: Suryakumar Yadav 0(3) ct Phil Salt b Jofra Archer, India 41/2 https://t.co/4jwTIC5zzs #INDvENG @IDFCFIRSTBank
— BCCI (@BCCI) January 22, 2025
ഇതോടെ ഒരു മോശം നേട്ടവും സൂര്യയെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത് ഇന്ത്യന്‍ നായകനെന്ന അനാവശ്യ നേട്ടമാണ് സ്‌കൈ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
വിരാട് കോഹ്‌ലി മാത്രമാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ ടി-20യില്‍ ഡക്കായി മടങ്ങിയ ഇന്ത്യന്‍ നായകന്‍. 2021ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അഹമ്മദാബാദില്‍ വെച്ചാണ് വിരാട് ത്രീ ലയണ്‍സിനെതിരെ സംപൂജ്യനായി മടങ്ങിയത്.
രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ ക്യാപ്റ്റന്‍മാരും ടി-20യില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ടെങ്കിലും ഇവരാരും തന്നെ ഇംഗ്ലണ്ടിനെതിരെ ഡക്കായി പുറത്തായിട്ടില്ല.
കരിയറില്‍ ഇത് നാലാം തവണയാണ് സ്‌കൈ ടി-20യില്‍ പൂജ്യത്തിന് പുറത്താകുന്നത്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ആദ്യവും. 2022ന് ശേഷം ഇതാദ്യമായാണ് സൂര്യകുമാര്‍ ടി-20യില്‍ പൂജ്യത്തിന് പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്.
ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.
Content Highlight: After Virat Kohli, Suryakumar Yadav becomes the 2nd Indian captain to get out for a fuck against England in T20Is