തിരുവനന്തപുരം: 2 ജി സ്‌പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.
ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ കനിമൊഴിയും രാജയുമടക്കം സകല പ്രതികളെയും ദല്‍ഹിയിലെ സിബിഐ സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തരാക്കിയെന്നും വെറും ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപ (27 ബില്യന്‍ ഡോളര്‍) ഖജനാവിലേക്കു നഷ്ടം വരുത്തിയ കേസാണ് തെളിവില്ലാതെ തേഞ്ഞു മാഞ്ഞു പോകുന്നതെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസും ഡി.എം.കെയും വിധിയെ സ്വാഗതം ചെയ്യുകയാണ്. അനാവശ്യ ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറയണം എന്നാണ് ആവശ്യപ്പെടുന്നത്.
അഴിമതി കണ്ടുപിടിച്ചു റിപ്പോര്‍ട്ട് ചെയ്ത പഴയ സിഎജിയെ വിചാരണ ചെയ്തു തൂക്കിലേറ്റണം എന്ന് ആവശ്യപ്പെടാനും സാധ്യത കാണുന്നുണ്ട്.
ഇതുപോലെയുളള വിധിന്യായങ്ങള്‍ വായിക്കുമ്പോഴാണ് നമുക്ക് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുളള വിശ്വാസം പൂര്‍വാധികം ശക്തിപ്പെടുന്നതെന്നും ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെയെന്നും ജയശങ്കര്‍ പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ കനിമൊഴിയും രാജയുമടക്കം സകല പ്രതികളെയും ദല്‍ഹിയിലെ സിബിഐ സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തരാക്കി.
പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ അഴിമതി നിരോധന നിയമപ്രകാരമോ പ്രതികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന് തീര്‍പ്പു കല്പിച്ചു.
വെറും ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപ (27 ബില്യന്‍ ഡോളര്‍) ഖജനാവിലേക്കു നഷ്ടം വരുത്തിയ കേസാണ് തെളിവില്ലാതെ തേഞ്ഞു മാഞ്ഞു പോകുന്നത്.
കോണ്‍ഗ്രസും ഡി.എം.കെയും വിധിയെ സ്വാഗതം ചെയ്യുന്നു; അനാവശ്യ ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറയണം എന്ന് ആവശ്യപ്പെടുന്നു. അഴിമതി കണ്ടുപിടിച്ചു റിപ്പോര്‍ട്ട് ചെയ്ത പഴയ സിഎജിയെ വിചാരണ ചെയ്തു തൂക്കിലേറ്റണം എന്ന് ആവശ്യപ്പെടാനും സാധ്യത കാണുന്നു.
ഇതുപോലെയുളള വിധിന്യായങ്ങള്‍ വായിക്കുമ്പോഴാണ് നമുക്ക് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുളള വിശ്വാസം പൂര്‍വാധികം ശക്തിപ്പെടുന്നത്.
ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാകട്ടേ!