ശബരിമല വിധിയിൽ സുപ്രീം കോടതി ജഡ്ജിയെ വിമർശിച്ചു; അഡ്വ. മാത്യു നെടുമ്പാറയ്ക്ക് ഒരു വർഷം വിലക്ക്
national news
ശബരിമല വിധിയിൽ സുപ്രീം കോടതി ജഡ്ജിയെ വിമർശിച്ചു; അഡ്വ. മാത്യു നെടുമ്പാറയ്ക്ക് ഒരു വർഷം വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2019, 6:50 pm

ന്യൂദൽഹി: അടുത്ത ഒരു വർഷം ഹാജർ ആകാൻ പാടില്ലെന്ന് കാണിച്ച് അഭിഭാഷകൻ മാത്യു നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നെടുമ്പാറയെ വിലക്കിയത്. മാത്യു നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാനെയും ഇപ്പോൾ സുപ്രീംകോടതിയിൽ ജഡ്‍ജിയായ റോഹിങ്ടൻ നരിമാനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. നെടുമ്പാറ തന്റെ വാക്കുകളിൽ ഖേദം രേഖപ്പെടുത്തിയിരുന്നു. അത് പരിഗണിക്കാതെയാണ് അദ്ദേഹത്തെ കോടതി വിലക്കിയത്.

Also Read രാഹുലിന് വേണ്ടി വയനാട് തെരഞ്ഞെടുത്തത് ജിഹാദികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമായതിനാല്‍: പി.കെ ക്യഷ്ണദാസ്

കോടതി അലക്ഷ്യ ഹർജിയിന്മേൽ മാത്യു നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ സുപ്രീം കോടതി വിധിച്ചിരുന്നുവെങ്കിലും, ഈ ഉത്തരവ് തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. സുപ്രീം കോടതിയിലെയോ ബോംബെ ഹൈകോടതിയിലെയോ ജഡ്ജിമാരെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തില്ല എന്ന ഉറപ്പ് നെടുമ്പാറ ലംഘിക്കുകയാണെങ്കിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്യു നെടുമ്പാറ പ്രധാനമായും മുംബൈയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

Also Read എം.എൽ.എമാർക്ക് ലോക്സഭയിലേക്ക് മത്സരിക്കാം: ഹർജി തള്ളി ഹൈകോടതി

സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മാത്യു നെടുമ്പാറ ഉൾപ്പടെയുള്ള മൂന്ന് അഭിഭാഷകർക്ക് എതിരായ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രൂപീകരിക്കുന്ന പുതിയ ബെഞ്ച് അടുതുതന്നെ കേൾക്കും.