Kerala
'സത്യം പറഞ്ഞു എന്ന സമാധാനത്തോടെ ഷിബു ബേബി ജോണിന് ഇനി സമാധാനത്തോടെ ഉറങ്ങാം'; അതൊരു നേട്ടം തന്നെയെന്നും അഡ്വ. എ. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 10, 02:16 pm
Saturday, 10th June 2017, 7:46 pm

 

കോഴിക്കോട്: യു.ഡി.എഫിന്റെ മദ്യനയം അബദ്ധമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ഷിബു ബേബി ജോണിന് സത്യം പറഞ്ഞുവെന്ന സമാധാനത്തോടെ സുഖമായി ഉറങ്ങാമെന്ന് അഡ്വ. എ. ജയശങ്കര്‍. തുറന്ന് പറഞ്ഞതിലൂടെ ഉമ്മന്‍ ചാണ്ടിയെ വെറുപ്പിക്കുകയും പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെടുകയും ചെയ്ത ഷിബുവിന് ഇതൊരു നേട്ടം തന്നെയെന്നും ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടാനുളള തീരുമാനം അപക്വവും അനവസരത്തില്‍ എടുത്തതുമാണെന്ന സത്യം അരിയാഹാരം കഴിക്കുന്ന സകലയാളുകള്‍ക്കും അറിയാം. ഷിബു മാത്രമേ അത് തുറന്നു സമ്മതിച്ചുളളൂവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.


Don”t Miss: ‘പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്’; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ


നിലവാരമില്ലാത്ത ബാര്‍ പൂട്ടണമെന്നേ സുപ്രീം കോടതി നിര്‍ദേശിച്ചുള്ളൂ. പൂട്ടിയ തറ ബാറുകള്‍ തുറക്കരുതെന്നേ സുധീരനും പറഞ്ഞുള്ളൂ. ത്രീ സ്റ്റാറും ഫോര്‍ സ്റ്റാറും പൂട്ടണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി പോലും ആവശ്യപ്പെട്ടിരുന്നില്ല. ഫൈവ് സ്റ്റാര്‍ ഒഴികെ സകലതും പൂട്ടാം എന്നത് ഉമ്മന്‍ ചാണ്ടിയുടെ പത്തൊമ്പതാം അടവായിരുന്നു. സുധീരനേക്കാള്‍ മദ്യ വിരുദ്ധനാണ് താന്‍ എന്ന് സ്ഥാപിക്കാനും മെത്രാന്‍മാരെ മെരുക്കാനുമായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.


Also Read: ‘ഗാന്ധിജി രാജ്യത്തിന്റെ പിതാവാണ്; അധികാരമുണ്ടെന്ന് കരുതി വായില്‍ തോന്നുന്നത് മുഴുവന്‍ വിളിച്ച് പറയരുത്’; ഗാന്ധിജിയെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് അമിത് ഷാ മാപ്പ് പറയണമെന്ന് മമത ബാനര്‍ജി


പൂട്ടിപ്പോയ തറ ബാറുകളില്‍ ഏറിയകൂറും ഈഴവരുടേതായിരുന്നു; തുറന്നു പ്രവര്‍ത്തിച്ചവയില്‍ ഭൂരിപക്ഷം ക്രിസ്ത്യാനികളുടേതും. അത് എന്നേക്കുമായി പൂട്ടിച്ചാല്‍ ആ കച്ചവടം കൂടി നമുക്കു കിട്ടും. ഇതാണ് മെത്രാന്‍മാരുടെ ബുദ്ധിയെന്ന് പറഞ്ഞ അദ്ദേഹം നിലവാരമുളള ബാറും പൂട്ടിച്ചുകൊണ്ട് ഉമ്മന്‍ തിരിച്ചടിച്ചപ്പോള്‍ മെത്രാന്‍മാരുടെ കളസം കീറിയെന്നും അവര്‍ക്ക് സുധീരനോടുണ്ടായിരുന്ന പ്രണയം തീര്‍ന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

അഡ്വ. എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

റവല്യൂഷണറി സോഷ്യലിസ്റ്റാണ്, മഹാനായ ബേബി സാറിന്റെ മകനാണ്, പത്തു കൊല്ലം എമ്മല്ലെയും അഞ്ചു കൊല്ലം മന്ത്രിയുമായിരുന്ന ആളാണ്.

ഇതൊക്കെയാണെങ്കിലും കൊച്ചു കുട്ടികളെപ്പോലെയാണ് സഖാവ് ഷിബു ബേബിജോണ്‍. മനസ്സില്‍ ഒന്നും ഇരിക്കില്ല, ഉള്ള സത്യം പറഞ്ഞുപോകും.

ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടാനുളള തീരുമാനം അപക്വവും അനവസരത്തില്‍ എടുത്തതുമാണെന്ന സത്യം അരിയാഹാരം കഴിക്കുന്ന സകലയാളുകള്‍ക്കും അറിയാം. ഷിബു മാത്രമേ അത് തുറന്നു സമ്മതിച്ചുളളൂ.


Don”t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


നിലവാരമില്ലാത്ത ബാര്‍ പൂട്ടണമെന്നേ സുപ്രീം കോടതി നിര്‍ദേശിച്ചുളളൂ. പൂട്ടിയ തറ ബാറുകള്‍ തുറക്കരുതെന്നേ സുധീരനും പറഞ്ഞുള്ളൂ. ത്രീസ്റ്റാറും ഫോര്‍ സ്റ്റാറും പൂട്ടണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി പോലും ആവശ്യപ്പെട്ടിരുന്നില്ല.

ഫൈവ് സ്റ്റാര്‍ ഒഴികെ സകലതും പൂട്ടാം എന്നത് ഉമ്മന്‍ ചാണ്ടിയുടെ പത്തൊമ്പതാം അടവായിരുന്നു. സുധീരനേക്കാള്‍ മദ്യ വിരുദ്ധനാണ് താന്‍ എന്ന് സ്ഥാപിക്കാനും മെത്രാന്‍മാരെ മെരുക്കാനും.

(പൂട്ടിപ്പോയ തറ ബാറുകളില്‍ ഏറിയകൂറും ഈഴവരുടേതായിരുന്നു; തുറന്നു പ്രവര്‍ത്തിച്ചവയില്‍ ഭൂരിപക്ഷം ക്രിസ്ത്യാനികളുടേതും. അത് എന്നേക്കുമായി പൂട്ടിച്ചാല്‍ ആ കച്ചവടം കൂടി നമുക്കു കിട്ടും. ഇതാണ് മെത്രാന്‍മാരുടെ ബുദ്ധി.)

നിലവാരമുളള ബാറും പൂട്ടിച്ചുകൊണ്ട് ഉമ്മന്‍ തിരിച്ചടിച്ചപ്പോള്‍ മെത്രാന്‍മാരുടെ കളസം കീറി. അവര്‍ക്ക് സുധീരനോടുണ്ടായിരുന്ന പ്രണയവും തീര്‍ന്നു.


Also Read: ‘ഒര്‍ക്കുമ്പോള്‍ ഇന്നും ആവേശം’;ജേഴ്സിയൂരി ഫ്‌ളിന്റോഫിനോട് പ്രതികാരം വീട്ടിയ ഗാംഗുലിയെ ട്രോളി മുന്‍ ഇംഗ്ലണ്ട് താരം മൈക്ക് അതേര്‍ട്ടന്‍; ഇതായിരുന്നു ദാദയുടെ മറുപടി


പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയി. ബിജു രമേശും മാണിയും ബാബുവും കൂടി ചളമാക്കി. മന്ത്രിസഭയുടെ മൊത്തം ഇമേജ് പോയി.

യുഡിഎഫിന്റെ മദ്യനയം അബദ്ധമായിരുന്നു എന്ന് സമ്മതിച്ചതു കൊണ്ട് ഷിബുവിന് എന്തെങ്കിലും നേട്ടമുണ്ടോ? ഉമ്മന്‍ ചാണ്ടിയെ വെറുപ്പിച്ചു, പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ടു എന്നല്ലാതെ ഒരു മെച്ചവുമില്ല. പിന്നെ, സത്യം പറഞ്ഞു എന്ന സമാധാനത്തോടെ സുഖമായി ഉറങ്ങാം. അതൊരു നേട്ടം തന്നെ.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍: