തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ ആരോപണം തെളിയിക്കാന്‍ മന്ത്രി ഇ.പി ജയരാജനെ വെല്ലുവിളിക്കുന്നെന്ന് അടൂര്‍ പ്രകാശ് എം.പി. മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റില്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം.
അതേസമയം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പ്രതികളെ സംരക്ഷിക്കാനായി വിളിച്ചിട്ടുണ്ടോ എന്ന അവതാരക ഷാനി പ്രഭാകറിന്റെ ചോദ്യത്തിനു വ്യക്തമായി മറുപടി പറയാന്‍ അടൂര്‍ പ്രകാശ് തയ്യാറായില്ല.
കൊലക്കേസില്‍ പ്രതിയായിട്ടുള്ള ഒരാളെ പോലും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നാണ് അടൂര്‍ പ്രകാശ് ചോദ്യത്തിന് മറുപടി നല്‍കിയത്. എന്നാല്‍ ചോദ്യം കൃത്യമാണെന്നും പൊലീസിനെ വിളിച്ചിട്ടുണ്ടോ എന്നും ചര്‍ച്ച നയിച്ച ഷാനി പ്രഭാകര്‍ ചോദിച്ചു.
ആരോപണത്തില്‍ എന്തെങ്കിലും തെളിവുണ്ടോ എന്നാണ് അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചത്.
‘ ഞാന്‍ മനസ്സാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പ്രതിയാക്കാന്‍ വേണ്ടി ആരുടെയോ ഒരു വോയിസ് മെസേജില്‍ ഏതോ ഒരു എം.പിയെ വിളിച്ചെന്നും പറയുന്നു. അടൂര്‍ പ്രകാശ് എം.പിയാണതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി തെളിയിക്കാന്‍ പറ്റുമോ?’, അടൂര്‍ പ്രകാശ് എം.പി ചോദിച്ചു.
എന്നാല്‍ ഈ കോള്‍ ചെയതത് താങ്കളല്ല എന്നു പറഞ്ഞാല്‍ ഈ ചോദ്യം തന്നെ അവസാനിച്ചു എന്നാണ് ഷാനി പ്രഭാകര്‍ പറഞ്ഞത്.
‘ താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഈ കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇതുവരെ ആരോപണം പോലും വന്നിട്ടില്ല. ഈ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നതിനു തെളിവായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം അവര്‍ എം.പിയുടെ സഹായത്തോടെ കേസ് മുന്നോട്ട് പോവാന്‍ ഇടപെടല്‍ നടത്തി എന്നാണ്. താങ്കളാണെങ്കില്‍ ഞാന്‍ പലരെയും വിളിക്കാറുണ്ട് എന്നു പറയുന്നതല്ലാതെ ഞാന്‍ വിളിച്ചിട്ടില്ല എന്നു പറയുന്നില്ല,’ ഷാനി പറഞ്ഞു.
കൊലക്കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദ രേഖയാണ് ഡിവൈ.എഫ്.ഐ പുറത്തു വിട്ടത്. ഫൈസലിനെ ആക്രമിച്ച കേസിലെ എഫ്.ഐ.ആറില്‍ തന്റെ പേര് വിളിച്ചെന്നും എം.പി എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. ഈ എം.പി അടൂര്‍ പ്രകാശ് ആണെന്നാണ് ഉയര്‍ന്നു വന്ന ആരോപണം.
ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയിലാണ്.നേരത്തെ വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ഗാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
contEnt highlight: adoor-prakash-mp-on-voice-mail-released-by-dyfi