national news
സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് ആദിത്യ താക്കറെ; ഉദ്ദവിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 28, 02:24 am
Thursday, 28th November 2019, 7:54 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് ശിവസേന നേതാവും എം.എല്‍.എയുമായ ആദിത്യ താക്കറെ. പിതാവും മഹാരാഷ്ട്ര നിയുക്ത മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറേയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സോണിയയെ ക്ഷണിക്കാനാണ് ആദിത്യ താക്കറെ ദല്‍ഹിയിലെത്തിയത്.

10 ജന്‍പഥില്‍ നടന്ന കൂടിക്കാഴ്ച 10 മിനുറ്റോളം നീണ്ടുനിന്നു. ഇരുവരും തമ്മിലുള്ള ചിത്രം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരെയുംസത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 700 കര്‍ഷകരും മരിച്ച കര്‍ഷകരുടെ ഭാര്യമാരും ചടങ്ങില്‍ ക്ഷണിതാക്കളാണ്.