Film News
ഓസ്ലറിലെ മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കുന്നതിനുള്ള എന്റെ തയ്യാറെടുപ്പുകള്‍ ഇങ്ങനെയായിരുന്നു: ആദം സാബിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 14, 01:48 pm
Sunday, 14th January 2024, 7:18 pm

മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിക്കും മുമ്പ് ചില കാര്യങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പറയുകയാണ് അബ്രഹാം ഓസ്ലറില്‍ അഭിനയിച്ചിരുന്ന ആദം സാബിക്.

അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജും എങ്ങനെയാണ് മറ്റുള്ളവരോട് സംസാരിക്കുന്നതെന്നും ശ്രദ്ധിക്കാന്‍ മറ്റുള്ളവര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ ആകെ ബ്ലാങ്കായിട്ടാണ് ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകുന്നതെന്നും സാബിക് പറഞ്ഞു.

പിന്നീട് എല്ലാവരും കൂടെ ചേര്‍ന്ന് പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുന്ന രീതിയിലേക്ക് തന്നെ മാറ്റിയെടുക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചെയ്തിരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആദം സാബിക്. ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു.

‘മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കും മുമ്പ് കുറച്ച് കാര്യങ്ങളൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നോട് ആദ്യം തന്നെ ചില കാര്യങ്ങള്‍ നോക്കാന്‍ വേണ്ടി അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജും ഇക്ക എങ്ങനെയാണ് മറ്റുള്ളവരോട് സംസാരിക്കുന്നതെന്നുമൊക്കെ ശ്രദ്ധിക്കാന്‍ പറഞ്ഞു.

സത്യത്തില്‍ ഇവരൊക്കെ തന്നെയാണ് എന്നെ അങ്ങനെ ആക്കിയെടുത്തത്. ഞാന്‍ ആകെ ബ്ലാങ്കായിട്ടാണ് ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകുന്നത്. പിന്നീട് എല്ലാവരും കൂടെ ചേര്‍ന്ന് പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ട ആ രീതിയിലേക്ക് എന്നെ മാറ്റിയെടുക്കുകയായിരുന്നു.

പിന്നെ മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് മമ്മൂക്ക ഷൂട്ടിന് ജോയിന്‍ ചെയ്യുന്ന സമയത്താണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ് ആയിരുന്നു അത്,’ ആദം സാബിക് പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു. ഒപ്പം ആദം സാബിക്, ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നീ പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു.


Content Highlight: Adam Sabiq About What Preparations Were Made For Acting In Abraham Ozler