ആദ്യകാല സിനിമ നടനായിരുന്നു ആദം അയൂബ്. ദൂരദര്‍ശന്‍ ചാനലിലെ തുടക്കകാലത്തെ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ, സംവിധായകന്‍, തിരക്കഥാകൃത്ത്, മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയുടെ നാനാ ഭാഗങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മദിരാശിയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ആദം അയൂബ്. ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. ശ്രീനിവാസനും ചിരഞ്ജീവിയും തന്റെ ജൂനിയര്‍ ആയിരുന്നെന്നും ശ്രീനിവാസന്‍ വന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് റാഗ് ചെയ്തെന്നും ആദം പറയുന്നു.ശ്രീനിവാസന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശരീരരൂപം വെച്ചിട്ട് എല്ലാവര്‍ക്കും പുച്ഛമായിരുന്നെന്നും ഇവനൊക്കെ എങ്ങനെ സിനിമയില്‍ വരുമെന്ന് പറയുമായിരുന്നെന്നും അയൂബ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരൊന്നും എവിടെയും എത്തിയില്ലെന്നും എന്നാല്‍ ശ്രീനിവാസന്‍ വലിയ നിലയിലാണെന്നും അദ്ദേഹം പറയുന്നു. വില്ലേജ് ഫോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ആദം അയൂബ്.
‘അവിടെ പഠിച്ചവരില്‍ രണ്ടുവര്‍ഷത്തെ കോഴ്‌സില്‍ ക്ലാസ് മേറ്റ്‌സ് ആയിരുന്നു ഞാനും രജിനികാന്തും. ഞങ്ങളുടെ ജൂനിയര്‍ ആയിരുന്നു ശ്രീനിവാസന്‍. ഞങ്ങള്‍ പാസായതിന് ശേഷം വന്നവരാണ് ചിരഞ്ജീവിയൊക്കെ. ശ്രീനിവാസന്‍ ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ റാഗ് ചെയ്തു. ശരിക്കും രജിനികാന്താണ് റാഗിങ്ങിന്റെ ഉസ്താദ്. പുള്ളി ഇരുന്നിട്ടാണ് ഓരോരുത്തരെ കൊണ്ടും ഓരോന്ന് ചെയ്യിപ്പിക്കുന്നത്.
ശ്രീനിവാസന്റെ അപ്പോഴത്തെ രൂപം എന്ന് പറയുന്നത് വളരെ മെല്ലിച്ചിട്ട് ചെറിയ കുറ്റി മുടി, കണ്ണൊക്കെ കുഴിഞ്ഞു കവിളൊക്കെ ഒട്ടിയിട്ടായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ക്കൊക്കെ വളരെ പുച്ഛമായിരുന്നു ശ്രീനിവാസനോട്. ഇവനൊക്കെ എന്ത് കണ്ടിട്ടാ സിനിമയില്‍ വരുന്നത് എന്ന ചിന്തയായിരുന്നു. പക്ഷെ അവരൊന്നും എവിടെയും എത്തിയില്ല. ശ്രീനിവാസന്‍ ഇപ്പോള്‍ മലയാള സിനിമയില്‍ എത്ര വലിയ സ്ഥാനത്താണെന്ന് നോക്കൂ. സിനിമയിലേക്ക് വരുന്നതിന് ടാലന്റ് മാത്രം പോരാ. ടാലന്റും ഭാഗ്യവും വേണം. എന്റെ കാര്യം തന്നെ എടുത്താല്‍ എനിക്ക് ഭാഗ്യം കുറവായിരുന്നു. എന്നാല്‍ സിനിമയിലേക്ക് വരാന്‍ ലുക്കൊന്നുംവേണ്ട. ‘ആദം അയൂബ് പറയുന്നു.
Content Highlight: Adam Ayub Talks About Sreenivasan