Advertisement
Movie Day
'നിനക്കെന്റെ ഹീറോയിനായിട്ട് അഭിനയിക്കണോ എന്ന് മമ്മൂക്ക, കളിയാക്കുകയാണെന്ന് തോന്നിയപ്പോള്‍ എടുത്തടിച്ചപോലെ ഞാനും മറുപടി നല്‍കി'; വിന്ദുജ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 29, 10:18 am
Thursday, 29th July 2021, 3:48 pm

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് വിന്ദുജ മേനോന്‍. അഭിനയരംഗത്തും നൃത്തരംഗത്തും സജീവമാണ് വിന്ദുജ ഇപ്പോള്‍.

ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള അഭിനയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് വിന്ദുജ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മനസ്സുതുറന്നത്.

‘എല്ലാവര്‍ക്കും മമ്മൂക്ക എന്ന് പറയുമ്പോള്‍ വളരെയധികം പേടിയൊക്കെയാണ്. നമുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം ഒക്കെ കൊണ്ടുണ്ടാകുന്ന ഭയമാണത്. കുറച്ച് മുമ്പ് ഒരു റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഞാന്‍ മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നു.

മെസേജ് കണ്ടപാടെ അദ്ദേഹം ഹലോ എന്ന് മറുപടിയും തന്നു. അപ്പോള്‍ എനിക്ക് സംശയമായി. ഞാന്‍ മമ്മൂക്ക തന്നെയല്ലെ എന്ന് അങ്ങോട്ട് ചോദിച്ചു. അദ്ദേഹം അതെയെന്ന് മറുപടിയും തന്നു.

എത്ര വഴക്കാളിയാണ് എന്നൊക്കെ പറഞ്ഞാലും മമ്മൂക്കയുടെ ഒരു സിംപ്ലിസിറ്റി ഞാന്‍ മനസ്സിലാക്കിയത് അന്നായിരുന്നു. എല്ലാ മെസേജിനും അദ്ദേഹം കൃത്യമായ മറുപടി തരും. ആയിരം നാവുള്ള അനന്തന്‍ ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിരുന്നു.

അന്ന് സെറ്റില്‍ വെച്ച് മമ്മൂക്ക ചോദിച്ചു നിനക്ക് എന്റെ ഹീറോയിന്‍ ആയിട്ട് അഭിനയിക്കണോ എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ച് മമ്മൂക്ക എന്നെ കളിയാക്കുവാണോ എന്ന്. പിന്നെ മമ്മൂക്കയുടെ ഹീറോയിന്‍ ആയിട്ട് ഞാനോ എന്ന് ഞാന്‍ എടുത്തടിച്ച പോലെ മറുപടി നല്‍കി.

എന്നെ കളിയാക്കുവാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. സത്യത്തില്‍ അങ്ങനെയൊരു ക്യാരക്ടറിന് വേണ്ടിയാണ് മമ്മൂക്ക അത് ചോദിച്ചത്.

ഉദ്യാനപാലകന്‍ ചിത്രത്തില്‍ കാവേരി ചെയ്ത കഥാപാത്രമില്ലേ. ആ പ്രോജക്ട് മനസ്സില്‍ വെച്ചായിരുന്നു മമ്മൂക്ക അന്ന് എന്നോട് അങ്ങനെ ചോദിച്ചത്,’ വിന്ദുജ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Vinduja Menon Talks About Mammootty