Malayalam Cinema
മമ്മൂക്ക മഴയത്ത് നില്‍ക്കുന്നതിന്റെ ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി; അവര്‍ ഞങ്ങളെ കണ്ടെത്തും മുന്‍പേ സൈക്കിളോടിച്ച് സ്‌കൂട്ടായി; അനുഭവം പങ്കുവെച്ച് ഉണ്ണിമായ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 13, 07:00 am
Thursday, 13th May 2021, 12:30 pm

തന്റെ ജീവിതത്തിലെ മറക്കാനാകത്ത ഒരു ഷൂട്ടിങ് ഓര്‍മ്മ പങ്കുവെക്കുകയാണ് അഭിനേതാവും അസിസ്റ്റന്റ് ഡയരക്ടറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഉണ്ണിമായ പ്രസാദ്.

മമ്മൂട്ടിയുടെ ബിഗ് ബി എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമായ പ്രസാദ് പങ്കുവെക്കുന്നത്. താന്‍ സിനിമയ്ക്ക് പുറത്തു നില്‍ക്കുമ്പോള്‍ കണ്ടതില്‍ ഏറ്റവും രസകരമായ ഷൂട്ടിങ് ഓര്‍മ്മയാണ് അതെന്ന് ഉണ്ണിമായ പ്രസാദ് പറയുന്നു.

‘മമ്മൂക്കയുടെ ബിലാല്‍ എന്ന കഥാപാത്രം മഴയത്ത് കൈയില്‍ കത്തിയുമായി വന്ന് വീടിനുമുന്നില്‍ നില്‍ക്കുന്ന സീന്‍ ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരിക്കുന്ന സമയം.

ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി സൈക്കിളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. ഞങ്ങള്‍ അങ്ങനെ വരുമ്പോള്‍ ഷൂട്ട് കണ്ട് അവിടെ നിന്നു. മമ്മൂക്കയാണ് മുന്നില്‍. ഞങ്ങള്‍ക്ക് ആവേശമായി. കൈയില്‍ അപ്പോള്‍ ക്യാമറയുണ്ടായിരുന്നു.

മമ്മൂക്ക മഴയത്ത് നില്‍ക്കുന്നതിന്റെ ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി. ക്യാമറയില്‍നിന്ന് ഫ്‌ളാഷ് വീണ് ആ ഷോട്ട് കട്ടായി. അമലേട്ടന്‍ ഒച്ചയെടുക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. അവര്‍ ഞങ്ങളെ കണ്ടെത്തും മുന്‍പേ പെട്ടെന്ന് സൈക്കിളോടിച്ച് സ്‌കൂട്ടായി.

ഇന്നു പോലും അമലേട്ടനോട് ഈ കാര്യം പറഞ്ഞാല്‍ താന്‍ എന്റെ ഒരു ഷോട്ട് കളഞ്ഞെന്നുപറഞ്ഞ് വഴക്കുപറയുമായിരിക്കും, ചിരിച്ചുകൊണ്ട് ഉണ്ണിമായ പ്രസാദ് പറഞ്ഞു.

കോളേജില്‍ പഠിക്കുന്ന കാലത്തും മമ്മൂട്ടി- മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റുകള്‍ സജീവമായിരുന്നെന്നും അന്ന് താന്‍ മമ്മൂട്ടി ഫാനായിരുന്നെന്നും ഉണ്ണിമായ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Unnimaya Prasad Share an experiance with Mammootty