ന്യൂദല്‍ഹി: നടി സ്വര ഭാസ്‌കറും സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. 2023 ജനുവരി ആറിന് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം നടന്നതായി സ്വര ഭാസ്‌കര്‍ ട്വിറ്റിലൂടെ അറിയിച്ചു.
തങ്ങളുടെ പ്രണയകഥ വിവരിക്കുന്ന ഒരു വീഡിയോയും ഈ അറിയിപ്പിനൊപ്പം താരം പങ്കുവെച്ചു. ഇരുവരും പരിചയപ്പെട്ടതും തങ്ങളുടെ സൗഹൃദവും, പിന്നീട് പ്രണയത്തിലായതും വിവരിക്കുന്നതാണ് വീഡിയോ. രണ്ട് പേരുടേയും രാഷ്ട്രീയ അഭിപ്രായങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന വിഷ്വലുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘ചിലപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തുണ്ടായിരുന്ന കാര്യങ്ങളെ വളരെ ദൂരെയാണെന്ന് നിങ്ങള്‍ കരുതിയിരിക്കാം. അതുപോലെ ഞങ്ങള്‍ പ്രണയത്തിനായി തിരയുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആദ്യം കണ്ടത്തിയത് സൗഹൃദമായിരുന്നു. പിന്നെ പരസ്പരം ഞങ്ങളാ പ്രണയം കണ്ടത്തി! എന്റെ ഹൃദയത്തിലേക്ക് സ്വാഗതം ഫഹദ് അഹമ്മദ്,’ എന്നാണ് വീഡിയോ പങ്കുവെച്ച് സ്വര ട്വിറ്ററില്‍ കുറിച്ചത്.
Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other!
Welcome to my heart @FahadZirarAhmad It’s chaotic but it’s yours! ♥️✨🧿 pic.twitter.com/GHh26GODbm
വാര്‍ത്ത അറിയിച്ചതിന് പിന്നലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. ഇരുവരുടെയും ജീവിതം പോലെ ഈ പ്രണയത്തിനും വലിയ രാഷ്ട്രീയ സൗന്ദര്യമുണ്ടെന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.
തന്റെ രാഷ്ട്രീയ അഭിപ്രായ പ്രകടനം കൊണ്ടും നിലപാട് കൊണ്ടും ശ്രദ്ധേയയാണ് നടി സ്വര ഭാസ്‌കര്‍. മൂന്നുപ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡിനും രണ്ട് സ്‌ക്രീന്‍ അവാര്‍ഡ്‌സിനും
താരം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഫഹദ് അഹമ്മദ് ശ്രദ്ധേയനാകുന്നത്.
2022ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. നിലവില്‍ മഹാരാഷ്ട്രയിലെ
സമാജ് വാദി പാര്‍ട്ടിയുടെ യുവജനവിഭാഗമായ സമാജ് വാദി യുവജനസഭയുടെ സംസ്ഥാന പ്രസിഡന്റാണ്.