മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളാണ് അന്തരിച്ച നടി സുകുമാരി. വ്യത്യസ്തമായ റോളുകളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സുകുമാരി ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ്.
സുകുമാരിയുടെ കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായും ചെറു വീഡിയോകളായും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചെറുപ്പത്തിലെ സുകുമാരിയുടെ ചടുലമായ നൃത്തച്ചുവടുകളാണ് വീഡിയോയിലുള്ളത്. ഏത് സിനിമയിലെ രംഗമാണെന്ന് വീഡിയോ പങ്കുവെച്ച പേജുകളിലൊന്നും പറഞ്ഞിട്ടില്ല.
ജീന്‍സും ടോപ്പും ഷൂസും ധരിച്ച്, മുടി ഉയര്‍ത്തിക്കെട്ടി, പാശ്ചാത്യരീതിയിലുള്ള സ്റ്റെപ്പുകളുമായി ചുവടുവെക്കുന്ന സുകുമാരിയെ വീഡിയോയില്‍ കാണാം.
മലയാളി ചിന്തകള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്. 11ാം വയസില്‍ സിനിമയിലെത്തി 60 വര്‍ഷത്തോളം അഭിയനരംഗത്ത് തുടര്‍ന്ന സുകുമാരിയെ ആര്‍ക്കും മറക്കാനാകില്ലെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
View this post on Instagram
എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം അഭിനേതാക്കളിലൊരാള്‍ കൂടിയാണ് സുകുമാരിയെന്നും ഈ കുറിപ്പില്‍ പറയുന്നുണ്ട്.
വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സുകുമാരിയുടെ ഈ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചതിന് നന്ദി പറയുന്ന കമന്റുകളാണ് ഇവയില്‍ ഒട്ടുമിക്കതും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Sukumari’s old dance video goes viral