കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ട് ബോര്‍ഡ് യോഗം.
മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് നിരര്‍ത്ഥക പ്രസ്താവനയാണ് നടത്തിയതെന്നും വഖഫ് ബോര്‍ഡ് യോഗം പറഞ്ഞു.
മുനമ്പത്തെ തര്‍ക്ക ഭൂമി വഖഫ് ആണെന്ന് വ്യക്തമാക്കുന്ന ആധാരവും കോടതി വിധികളും നിലനില്‍ക്കെ ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ഫയല്‍ ചെയ്ത അപ്പീലില്‍ ബോര്‍ഡ് സ്വീകരിച്ച നിയമനടപടികളെ പ്രതിപക്ഷ നേതാവ് ഗൂഢാലോചനയാണെന്ന് വ്യാഖ്യാനിച്ചു. ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവന പ്രതിപക്ഷ നേതാവ് പിന്‍വലിക്കണമെന്നും വഖഫ് യോഗം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ സക്കീര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഉബൈദുല്ല എം.എല്‍.എ, അഡ്വ. എം.ഷറഫുദ്ദീന്‍, എം.സി മായിന്‍ ഹാജി, അഡ്വ, പി.വി സൈനുദ്ദീന്‍, പ്രഫ. കെ.എം അബ്ദുറഹീം, റസിയ ഇബ്രാഹിം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍- ചാര്‍ജ് എ. ഹബീബ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Content Highlight: Opposition leader’s irresponsible statement is objectionable and should be withdrawn: Waqf Board