Advertisement
Sabarimala women entry
എത്ര സമരങ്ങള്‍ ചെയ്തിട്ടാണ് മാറ് മറക്കാന്‍ സമ്മതിച്ചത്, അതുപോലെ ശബരിമലയിലും സ്ത്രീകള്‍ കയറും : ഷീല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 01, 02:07 pm
Saturday, 1st December 2018, 7:37 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാവുമെന്ന് നടി ഷീല. എത്ര എതിര്‍പ്പുകളുണ്ടെങ്കിലും മാറുമറയ്ക്കാന്‍ അവകാശം ലഭിച്ചത് പോലെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനും കാലം വഴിമാറുമെന്ന് ഷീല പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് ഷീലയുടെ പ്രതികരണം.

ഏതൊരു കാര്യവും വലിയൊരു സമരമില്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. ആദ്യ കാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്‌നമുണ്ടാക്കിയാണ് ഒരു ബ്ലൗസിടാന്‍ അവര്‍ സമ്മതിച്ചത്. അതുകൊണ്ട് ഈ സമരങ്ങളെല്ലാം വന്ന് വന്നാണ് എതിര്‍പ്പുകളില്ലാതായത്. ഷീല പറഞ്ഞു.

ചാടിക്കയറി ശബരിമലയില്‍ ഇപ്പോള്‍ തന്നെ പോകണം എന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്നടക്കം യുവതികള്‍ വന്നത് പേര് വരാനാണെന്നും കാലം പിന്നിടുമ്പോള്‍ പതിയെ സത്രീ പ്രവേശനം സംഭവിക്കുമെന്നും ഷീല പറഞ്ഞു.