Advertisement
Entertainment news
സിനിമ മാത്രമല്ല എന്റെ പ്ലാറ്റ്‌ഫോം: നൂറിന്‍ ഷെരീഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 04, 08:18 am
Sunday, 4th June 2023, 1:48 pm

സിനിമ മാത്രമല്ല തന്റെ പ്ലാറ്റ്‌ഫോമെന്ന് നൂറിന്‍ ഷെരീഫ്. യൂട്യൂബും ഇന്‍സ്റ്റാഗ്രാമും തനിക്കിഷ്ടമുള്ള പ്ലാറ്റ്‌ഫോമുകളാണെന്നും സിനിമയിലെ സ്ട്രഗിളിങ് സമയത്തൊക്കെ തനിക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞത് ഈ പ്ലാറ്റ്‌ഫോമുകള്‍ കാരണമാണെന്നും നൂറിന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമ മാത്രമല്ല എന്റെ പ്ലാറ്റ്‌ഫോം. യൂട്യൂബും ഇന്‍സ്റ്റാഗ്രാമും എനിക്കിഷ്ടമുള്ള പ്ലാറ്റ്‌ഫോമുകളാണ്. എന്റെ മാക്‌സിമം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഈ പ്ലാറ്റ്‌ഫോമുകളിലും കൂടിയാണ്. എനിക്കൊരു ഇന്‍ഫ്‌ളുവന്‍സര്‍ ആകണമെന്നല്ല പറയുന്നത്.

ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്കൊരു ഗ്യാപ്പുണ്ടാകും. ആ ഒരു സ്ട്രഗിളിങ് സമയത്തൊക്കെ പിടിച്ചു നില്‍ക്കാനും മുന്നോട്ട് പോകാനുമൊക്കെ ഈ പ്ലാറ്റ്‌ഫോമുകള്‍ സഹായിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്റെ പേഴ്‌സണലായ കാര്യങ്ങളൊക്കെ അതില്‍ ഷെയര്‍ ചെയ്യാന്‍ ഞാന്‍ ഓക്കെയാണ്. എന്നെ തുടക്കം മുതലേ സപ്പോര്‍ട്ട് ചെയ്തതൊക്കെ എന്റെ ഫോളോവേഴ്‌സാണ്. അതുകൊണ്ടൊക്കെയാണ് എന്റെ പേഴ്‌സണലായ കാര്യങ്ങളൊക്കെ നിങ്ങളോട് ഇപ്പോഴും ഷെയര്‍ ചെയ്യുന്നത്.

ഞാനിപ്പോള്‍ വളരെ ഹാപ്പിയാണ്. പേഴ്‌സണലായും പ്രൊഫഷണലായും എനിക്ക് വളര്‍ച്ചയുണ്ട്. പക്ഷേ ഞാനാഗ്രഹിക്കുന്ന ഒരു ലെവലിലേക്ക് ഇതുവരെ എത്തിയിട്ടില്ല, ‘ നൂറിന്‍ പറഞ്ഞു.

തന്റെ ഫാമിലിയെ സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്യുന്നത് താനാണെന്നും അതില്‍ വളരെ അഭിമാനമുണ്ടെന്നും നൂറിന്‍ പറഞ്ഞു. അച്ഛനും അമ്മയും തന്റെ വളര്‍ച്ചയില്‍ വളരെ ഹാപ്പിയാണെന്നും നൂറിന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഫുള്‍ ഫാമിലിയെ സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്യുന്നത് ഞാനാണ്. എനിക്കതില്‍ വളരെ അഭിമാനമുണ്ട്. അച്ഛനിപ്പോള്‍ ജോലി ചെയ്യുന്നില്ല. അമ്മക്ക് മുമ്പ് ജോലിയുണ്ടായിരുന്നു, ഡിസൈനറായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ അത് ഉപേക്ഷിച്ചു. അച്ഛനും അമ്മയും എന്റെ വളര്‍ച്ചയില്‍ വളരെ ഹാപ്പിയാണ്, ‘ നൂറിന്‍ പറഞ്ഞു.


Content Highlights: Actress Noorin Shereef about her carrier