സിനിമ ഇല്ലാതായാല്‍ എന്തുചെയ്യുമെന്ന് സീരിയസായി ആലോചിക്കാറുണ്ടെന്ന് പറയുകയാണ് നടി നിഖില വിമല്‍. സിനിമ ഒരിക്കലും ഒരു സ്ഥിര ജോലിയല്ലെന്നും അത് ചിലപ്പോഴെങ്കിലും അലട്ടാറുണ്ടെന്നും താരം പറയുന്നു.
ഒരു സിനിമ കഴിഞ്ഞ് അടുത്ത് സിനിമയുണ്ട് എന്നാണെങ്കില്‍ അതിനിടയിലുള്ള ബ്രേക്കുകള്‍ ഇഷ്ടമാണെന്നും എന്നാല്‍ ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ ഇല്ല എന്നാണെങ്കില്‍ അതിനിടെയുണ്ടാകുന്ന ബ്രേക്കുകള്‍ ഭയങ്കര സ്ട്രസ് ഫുളാണെന്നും നിഖില പറയുന്നു.
ഇപ്പോള്‍ ആരെക്കണ്ടാലും എന്താണ് ജോലി, എങ്ങനെയാണ് വരുമാനം എന്നതൊക്കെയാണ് തന്റെ ചോദ്യമെന്നും ചായക്കട, പന്തലുപണി തുടങ്ങി പല തരം ബിസിനസ് ഐഡിയകള്‍ മനസിലുണ്ടെന്നും നിഖില തമാശരൂപേണ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ ചിലപ്പോഴൊക്കെ നമുക്ക് മടുപ്പ് തോന്നാറുണ്ട്. ഇല്ലെന്നൊന്നും പറയുന്നില്ല. പക്ഷേ സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ ഹാപ്പിയായി ഇരിക്കാറ് എന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ വേറെ ഒന്നിനെ പറ്റിയും ആലോചിച്ച് സ്ട്രസ്ഡ് ആകാത്ത സമയം സിനിമയാണെന്ന് എനിക്ക് തോന്നാറുണ്ട്. അല്ലാത്ത സമയങ്ങളില്‍ ഞാന്‍ ടൈം വല്ലാതെ വേസ്റ്റ് ചെയ്യുകയാണെന്ന് തോന്നിയിട്ടുണ്ട്.
അനാവശ്യമായി ചിന്തിച്ച് കാടുകയറി നമുക്ക് എന്തൊക്കെയോ സംഭവിക്കും എന്നൊക്കെ ചിന്തിക്കുന്നത് അത്തരം സമയങ്ങളിലാണ്. എനിക്ക് ഇപ്പോള്‍ ഒരു സിനിമയുണ്ട്, അത് കഴിഞ്ഞ് അടുത്ത് സിനിമയുണ്ട് എന്നാണെങ്കില്‍ അതിനിടയിലുള്ള ബ്രേക്കുകള്‍ ഇഷ്ടമാണ്.
ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ ഇല്ല എന്നാണെങ്കില്‍ ഇത്ര ദിവസത്തില്‍ കൂടുതലുള്ള ബ്രേക്കുകള്‍ എനിക്ക് ഭയങ്കര സ്ട്രസ് ഫുളാണ്. ഞാന്‍ ഇങ്ങനെ ആലോചിച്ച് ആലോചിച്ച് കാടുകയറും.
സിനിമ എന്ന് പറയുന്നത് ഒരു പെര്‍മനന്റ് ജോബ് സെറ്റ് അപ്പ് അല്ലല്ലോ. ഞാന്‍ ഇപ്പോള്‍ ആരെ കണ്ടാലും എന്ത് ജോലിയാണ് എന്നൊക്കെ ചോദിക്കും.
നല്ല ജോലിയാണല്ലേ നല്ല വരുമാനമൊക്കെയുണ്ടോ എന്ന സെറ്റപ്പിലേക്ക് ഞാന്‍ മാറി. ഇന്നലെ ഞാനൊരു സ്റ്റുഡിയോയില്‍ ഷൂട്ടിന് പോയപ്പോള്‍, ഓ സ്റ്റുഡിയോ നല്ല ലാഭമാണല്ലേ എന്നൊക്കെയായി ചോദ്യം.
എന്റെയൊരു സുഹൃത്തുണ്ട് പ്രൊഡ്യൂസറാണ്. അനീഷേട്ടന്‍. അനീഷേട്ടന്‍ പ്രൊഡ്യൂസറാണെങ്കിലും ഇവന്റ് മാനേജ്‌മെന്റൊക്കെ ചെയ്യുന്നുണ്ട്. പുള്ളി പുള്ളിയെ തന്നെ ഞാനൊരു പാവം പന്തലുപണിക്കാരന്‍ എന്നാണ് പറയുക.
സിനിമ ഇല്ലാതായാല്‍ ഞാന്‍ നിങ്ങളുടെ കൂടെ പന്തലുപണിക്ക് വരട്ടെ എന്ന് വരെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് (ചിരി). വളരെ സീരിയസായിട്ട് ഒരു ചായക്കട തുടങ്ങിയാലോ പോലെയുള്ള പല പല ബിസിനസ് പ്ലാനുകള്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.
ഇത് ഇല്ലാതായാല്‍ എന്തു ചെയ്യുമെന്ന് എപ്പോഴും ആലോചിക്കാറുണ്ട്. സിനിമ ഉള്ള സമയത്താണ് ഞാന്‍ എപ്പോഴും ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കാറ്.
ചെറിയ കാര്യങ്ങള്‍ എഫക്ട് ചെയ്യുന്ന ആളാണ് ഞാന്‍. അതൊക്കെ കവറപ്പ് ചെയ്ത് പെരുമാറാനും എനിക്ക് അറിയാം. പക്ഷേ നമ്മുടെ ഉള്ളില്‍ ഉണ്ടാകുമല്ലോ.
അത് നമ്മളെ എഫക്ട് ചെയ്യാതിരിക്കാന്‍ വേണ്ടിയിട്ട് ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. എന്ത് വലിയ പ്രശ്‌നമുണ്ടെങ്കിലും രാത്രി പത്ത് മണിയായാല്‍ ഞാന്‍ കിടന്ന് ഉറങ്ങും.
എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അമ്മയോടൊന്നും പറയില്ല. അവര്‍ക്ക് അത് പ്രശ്‌നമാകുമല്ലോ. ഞാന്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് ആഗ്രഹിക്കുക. ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ് ഞാന്‍. അത്തരം സമയങ്ങളില്‍ ഞാന്‍ വീട്ടിലേക്ക് പോകാറേയില്ല,’ നിഖില പറയുന്നു.
Content Highlight: Actress Nikhila Vimal about Overthinking and Business Ideas