കൊച്ചി: മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ക്ക് എന്നും ആരാധകരേറെയാണ്. ജിമ്മിലേയും മറ്റും ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്.
ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള വര്‍ക്ക് ഔട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍.
‘ഞാന്‍ ചെയ്യുന്ന വര്‍ക്ക് ഔട്ട് അദ്ദേഹത്തിന് വാം അപ്പ് സെഷന്‍ മാത്രമാണ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ഫോട്ടോ കല്യാണി പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലാണ് കല്യാണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി.
View this post on Instagram
പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലും ലാലിനൊപ്പം കല്യാണിയുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Kalyani Priyadarshan Mohanlal Work out photo