കാസ്റ്റിങ്ങ് കൗച്ചിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് പറയുകയാണ് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. കാസ്റ്റിങ്ങ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ എങ്ങനെ തടയാന്‍ കഴിയുമെന്ന അവതാരകന്റെ ചോദ്യത്തിനാണ് ജോളി മറുപടി പറഞ്ഞത്.
സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറിയാല്‍ മാത്രമാണ് ഇത്തരം അതിക്രമങ്ങള്‍ അവസാനിക്കുകയുള്ളുവെന്നും സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് പല തൊഴില്‍ മേഖലകളിലും ഇതൊക്കെ സഹിച്ച് ജോലി ചെയ്യേണ്ടി വരുന്നവരുണ്ടെന്നും ജോളി പറഞ്ഞു.
എന്നാല്‍ ഇന്നത്തെ തലമുറ ഒരുപാട് മാറിയിട്ടുണ്ടെന്നും സെക്‌സ് ചെയ്യാന്‍ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ കുട്ടികളുടെ കാര്യത്തിലില്ലെന്നും നടി അഭിപ്രായപ്പെട്ടു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കാസ്റ്റിങ്ങ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാനം കാര്യം. ഒരു ജോലിക്ക് വേണ്ടിയോ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സെക്‌സ് ആവശ്യപ്പെടുകയാണ്.
കാശിന് പകരമാണ് സെക്‌സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്. സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തില്‍ സ്ത്രീയോട് കടമായിട്ട് സെക്‌സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നില്‍ക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്.
സിനിമ കുറച്ചുകൂടെ ലൗഡായതുകൊണ്ട് അതില്‍ നടക്കുന്നതൊക്കെ എല്ലാവരും അറിയുന്നു. കാരണം എല്ലാ കണ്ണുകളും അവിടെ തുറന്ന് പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങളും സഹനങ്ങളും വളരെ സ്വകാര്യമായിട്ട് നടക്കുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്.
പെണ്ണുങ്ങള്‍ക്ക് ഗതികെട്ട് സഹിച്ച് പോകേണ്ടി വരുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്. ഇതൊക്കെ നമ്മുടെ സോഷ്യല്‍ മൊറാലിറ്റിയുടെ പ്രശ്‌നങ്ങളാണ്. ഇതൊക്കെ എങ്ങനെ തടയാമെന്ന് ചോദിച്ചാല്‍ ഒന്ന് എനിക്ക് തോന്നുന്നു, ഇന്ന് കാര്യങ്ങളെല്ലാം കുറേകൂടി മാറിയിട്ടുണ്ട്. ഇന്ന് വരുന്ന പിള്ളേരെ സംബന്ധിച്ച് ഒരുപാട് മാറിയിട്ടുണ്ട്. അതായത് സെക്‌സ് ചെയ്യാന്‍ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല.
ഏതാണ്ട് എല്ലാവരും ഒരു ലിവിങ്ങ് റിലേഷനിലോ ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. അത്യാവശ്യം അവര്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്,” ജോളി പറഞ്ഞു.
content highlight: actress joli chirayath about casting couch