ബേസില്‍ ജോസഫിനെയും ദര്‍ശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. ചിത്രം തിയേറ്ററുകളില്‍ റിലീസിനൊരുങ്ങിയിരിക്കുകയാണ്.
താനായിരുന്നെങ്കില്‍ ജയഹേയിലേക്ക് ഒരിക്കലും തന്നെ കാസ്റ്റ് ചെയ്യുമായിരുന്നില്ല എന്ന് പറയുകയാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന.
ടൈറ്റില്‍ റോളില്‍ തന്നെ ജയ ജയ ജയ ജയഹേയില്‍ എത്തുന്നു, വലിയ കൊമേഴ്‌സ്യല്‍ റിലീസാണ്, ആ തരത്തില്‍ കരിയര്‍ ഷിഫ്റ്റ് ചെയ്യപ്പെട്ടു, അതില്‍ എത്രത്തോളം പ്രതീക്ഷയുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ജയഹേയിലെ തന്റെ കാസ്റ്റിങ്ങിനെ കുറിച്ച് ദര്‍ശന പറയുന്നത്.
”പിന്നേ. ആരെങ്കിലും എന്നെ കാസ്റ്റ് ചെയ്യുന്നു, എന്റെ മുഖം ഉപയോഗിക്കുന്നു, പോസ്റ്ററിനടിയില്‍ എന്റെ പേര് വെച്ച് ടൈറ്റില്‍ ക്യാരക്ടറായി എന്നെ പ്ലേസ് ചെയ്യുന്നു എന്നൊക്കെയുള്ളത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.
കാരണം ഞാന്‍ ചെയ്തിരുന്ന സ്‌പേസില്‍ ഇതൊന്നുമില്ലാതെ പോകാമായിരുന്നു. ചെറിയചെറിയ കഥാപാത്രങ്ങള്‍ ചെയ്ത്, വേറൊരു സ്‌പേസിനെ കുറിച്ച് റിയലൈസ് ചെയ്യാതെ ഞാന്‍ സന്തോഷത്തോടെ ചെയ്തുപോയേനെ.
പക്ഷെ ഇപ്പോഴത്തെ ഘട്ടത്തിലേക്ക് എത്തിയതില്‍ എനിക്ക് വളരെ തൃപ്തിയും സന്തോഷവുമുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഭയങ്കര പ്രൗഡാണ്.
ജയഹേ പോലൊരു പടത്തിലേക്ക് ഞാന്‍ ഒരിക്കലും എന്നെത്തന്നെ കാസ്റ്റ് ചെയ്യുമായിരുന്നില്ല. അതിന് പല കാരണങ്ങളുണ്ട്, പടം കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും.
എന്നെ കാസ്റ്റ് ചെയ്ത് അങ്ങനെയൊരു റിസ്‌കെടുക്കാന്‍ അവര് തയ്യാറായി എന്നതാണ്. ബേസിലാണ് ആദ്യം എന്നെ ഈ പടത്തിലേക്ക് സജസ്റ്റ് ചെയ്തത്. കഥ പറയാന് വേണ്ടി റൈറ്ററും ഡയറക്ടറും കൂടെ എന്റെയടുത്തേക്ക് വന്നു. കഥ കേട്ടപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി.