2007ൽ വിഷ്ണുവർദ്ധന്റെ സംവിധാനത്തിൽ അജിത്തിനെ നായകനാക്കി തമിഴിൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഴോണർ ചലച്ചിത്രമായിരുന്നു ബില്ല . 1978ൽ അമിതാബ് ബച്ചനെ നായകനാക്കി ഹിന്ദിയിൽ പുറത്തിറങ്ങിയ ഡോൺ എന്ന ചലച്ചിത്രത്തിന്റെ തമിഴ് ആവിക്ഷ്കാരമായ 1980ൽ പുറത്തിറങ്ങിയ രജനീകാന്ത് നായകനായ ബില്ലയുടെ റീമേക്കായിരുന്നു 2007ൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം.
തമിഴിൽ ഒരു ആക്ഷൻ കൾട്ട് ചിത്രമായി മാറിയ ബില്ല വലിയ രീതിയിൽ ബോക്സോഫീസിൽ നിന്നും പണം വാരിയിരുന്നു.
എന്നാൽ ചിത്രത്തിലെ നായികാ കഥാപാത്രമായ സാഷയെ അവതരിപ്പിച്ച നയൻതാരക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് അസിനെയാണെന്നും എന്നാൽ പിന്നീട് താരം ചിത്രത്തിൽ നിന്നും പിൻമാറിയതിനാൽ നയൻതാരയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നുവെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന്റെ ഭാഗമായി അസിനെ മോഡലാക്കിയെടുത്ത നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സിനിമയിൽ നായികയായി ആദ്യം അസിനെ പരിഗണിച്ചിരുന്ന കാര്യം പുറത്ത് വരുന്നത്.
പോസ്റ്റ് പ്രോഡക്ഷൻ വർക്കുകൾ കഴിഞ്ഞ ചിത്രത്തിൽ നിന്നും ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ മൂലമാണ് അസിൻ പിൻമാറിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അസിന് പ്രൊജക്റ്റ് ഡ്രോപ്പ് ചെയ്തതിന് പിന്നാലെ ഇഷാ ശർവാണിയെ ബില്ലയിലേക്ക് പരിഗണിച്ചിരുന്നുവെന്നും എന്നാൽ ഒടുവിൽ നയൻ താരയെ കാസ്റ്റ് ചെയ്യുകയായിരുന്നെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.