Entertainment news
ദുല്‍ഖറിന്റെ സിനിമ ഞാന്‍ നിരസിച്ചിട്ടില്ല; എന്ത് കഷ്ടമാണ്, ഇക്കാര്യം പറഞ്ഞ് വിക്കിപീഡിയക്ക് മെയില്‍ അയച്ചിട്ടുണ്ട്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 21, 09:30 am
Friday, 21st April 2023, 3:00 pm

താന്‍ ദുല്‍ഖറിന്റെ സിനിമ നിരസിച്ചിട്ടുണ്ട് എന്ന് വിക്കിപീഡിയയില്‍ കാണുന്നത് സത്യമല്ലെന്ന് നടി അഹാന കൃഷ്ണ. ദുല്‍ഖറിന്റെ ഏത് പടമാണ് താന്‍ ചെയ്യാതെ വിട്ടതെന്ന് തനിക്ക് പോലും അറിയില്ലെന്നും തെറ്റായ പല കാര്യങ്ങളുമാണ് ഒരാളുടെ കരിയര്‍ കാണിക്കുന്നിടത്ത് വിക്കിപീഡിയയില്‍ എഴുതിയിട്ടുള്ളതെന്നും അഹാന പറഞ്ഞു.

താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് ഇത്തരത്തില്‍ എഴുതിവെച്ചിരിക്കുന്നതെന്നും ഇക്കാര്യം പറഞ്ഞു കൊണ്ട് വിക്കിപീഡിയക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അഹാന കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വിക്കിപീഡിയയില്‍ ഞാന്‍ ഏതോ ദുല്‍ഖറിന്റെ പടം വന്നിട്ട് ചെയ്തില്ലെന്നൊക്കെ പറഞ്ഞിട്ട് എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്. ഇതൊക്കെ വെറുതെ പറഞ്ഞതില്‍ നിന്നും എഴുതി പിടിപ്പിച്ചതാണ്.

ഇതൊക്കെ എന്തിന് വിക്കിപീഡിയില്‍ എഴുതിയെന്ന് പോലും എനിക്ക് അറിയില്ല. ഒരാളുടെ കരിയര്‍ എന്ന് പറഞ്ഞ് എഴുതി വെക്കേണ്ടത് പണ്ട് ഇത് ചെയ്തു, അത് ചെയ്തില്ല എന്നൊക്കെയാണോ.

ദുല്‍ഖറിന്റെയൊക്കെ ഏത് പടങ്ങളാണെന്ന് പോലും എനിക്ക് അറിയില്ല. എന്തൊക്കെയോ വാക്കാല്‍ പറഞ്ഞ് പോകുന്ന കാര്യങ്ങളുണ്ടല്ലോ. അതൊക്കെ ആരെടുത്ത് വിക്കിപീഡയിയില്‍ എഴുതുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.

ഇക്കാര്യം പറഞ്ഞു കൊണ്ട് ഞാന്‍ വിക്കിപീഡിയക്ക് ഒരു മെയില്‍ വരെ അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപ്രധാനമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പോലും അറിയാത്ത കാര്യങ്ങളാണ്. വിക്കീപിഡയിയില്‍ എഴുതിയിരിക്കുന്നത്, കാണുമ്പോള്‍ ആളുകള്‍ എന്നോടും ചോദിക്കും.

അന്നയും റസൂലിലും ആന്‍ഡ്രിയയുടെ വേഷം ചെയ്തില്ലെന്ന് പറയുന്നത് ഓക്കെ. പക്ഷെ ദുല്‍ഖറിന്റെ പടം ചെയ്തില്ലെന്ന് പറയുമ്പോള്‍ എനിക്ക് വ്യക്തിപരമായി എന്തോ പോലെ തോന്നുകയാണ്.

എന്ത് കഷ്ടമാണ്, ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കൊണ്ടല്ലേ നമ്മളോട് ചോദിക്കുന്നത്. വായിക്കുന്നവര് വിചാരിക്കുക ഇവരെന്തോ സെറ്റപ്പ് സിനിമാക്കാരുടെ പിള്ളേര് എന്നാണ്. അങ്ങനെയൊരു ഇമേജ് ആളുകള്‍ക്ക് കിട്ടില്ലേ,” അഹാന കൃഷ്ണ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS AHANA KRISHNA ABOUT WIKiPEDIA