Malayalam Cinema
'ടിനു നമ്മളെ നന്നായി ഹറാസ് ചെയ്യും, എത്രയോ തെറി വിളികളും കേട്ടിട്ടുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 12, 08:55 am
Thursday, 12th October 2023, 2:25 pm

തിങ്കളാഴ്ച്ച നിശ്ചയമെന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ നടൻമാരാണ് മനോജ്‌. കെ.യു.വും അനുരൂപും. ഇരുവരും വീണ്ടും ഒന്നിച്ച സിനിമയാണ് ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേർ.

ചിത്രം തിയേറ്ററിൽ മുന്നേറുമ്പോൾ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. ടിനു പാപ്പച്ചൻ എന്ന സംവിധായകൻ നമ്മളെ ചെറിയ തോതിൽ ഹറാസ് ചെയ്യുന്ന ഒരാളാണെന്നാണ് മനോജും അനുരൂപും പറയുന്നത്. ദി ഫോർത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘നമ്മുടെ ഓരോ ചെറിയ നിമിഷങ്ങളും ശ്രദ്ധിച്ച് ഓരോ ഫ്രെയിമിനെയും ജഡ്ജ് ചെയ്ത് ഏറ്റവും മികച്ച ഷോട്ട് കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. നമുക്കൊക്കെ എത്ര തെറി കേട്ടിട്ടുണ്ട്. പ്രധാനമായി ടിനു പാപ്പച്ചൻ എന്ന സംവിധായകന് വേണ്ടത് എടുക്കുന്ന സീൻ ഏറ്റവും നല്ലതായി വർക്കാവുക എന്നതാണ്.

ചില സീനൊക്കെ കഴിഞ്ഞാൽ ടിനു പറയും ‘ ഇത്‌ പോരാ ഇനിയും നന്നാവാനുണ്ടെന്ന്. പിന്നെ ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിൽ ഇരുന്ന് ആലോച്ചിക്കുമ്പോഴാണ് മനസിലാവുക ടിനു പാപ്പച്ചൻ നമ്മളെ ചെറിയ തോതിൽ ഹറാസ് ചെയ്യുമായിരുന്നു എന്ന്.

നാടകത്തിൽ നിന്നും ഇത് അനുഭവിച്ചിട്ടുണ്ട്. നാടക സംവിധായകരും അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചു ഹറാസ് ചെയ്യുമായിരുന്നു. ചില പ്രത്യേക സീനിനൊക്കെ വേണ്ടി നന്നായിട്ട് നമ്മളെ ദേഷ്യം പിടിപ്പിക്കുമായിരുന്നു.

നമുക്കും സ്വാഭാവികമായി എന്നാൽ ഒന്നൂടെ നോക്കാം എന്നൊരു വാശി വരും. ഞങ്ങൾ ആ ഊർജത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ നന്നായിട്ട് വരും. അപ്പോൾ സീൻ കുറച്ചൂടെ നന്നാവുമല്ലോ. അത് ടിനു പാപ്പച്ചന്റെ ഒരു തന്ത്രമാണോ എന്ന് തോന്നിയിട്ടുണ്ട്.

അങ്ങനെ അഭിനയിച്ചു കഴിഞ്ഞാൽ അതവർക്കും ഓക്കേയാവും. ഒരു ആക്ടറെ രൂപപ്പെടുത്തിയെടുക്കുക എന്നതല്ലേ ഒരു സംവിധായകന്റെ കഴിവ്. അതിനു വേണ്ട കൃത്യമായ ഐഡിയ ടിനു പാപ്പച്ചനുണ്ട്. ഓരോ സീനും ഓരോ കഥാപാത്രങ്ങളും കൃത്യമായി ടിനുവിന്റെ മനസിലുണ്ട്. ഓരോരുത്തരോടും ഏത് രീതിയിൽ നിൽക്കണമെന്ന് ടിനുവിന് നന്നായിട്ടറിയാം,’ മനോജ്‌ പറയുന്നു.

 

 

Content Highlight : Actors Manoj K U And Anuroop P Talk About Director Tinu Pappachan