Film News
പ്രണവ് സ്റ്റാര്‍ കിഡായത് കാരണം അവര്‍ ജഡ്ജ് ചെയ്യുന്നു; എന്നാല്‍ എല്ലാവരും അങ്ങനെയല്ലെന്ന് പ്രൂവ് ചെയ്യാന്‍ പ്രണവിന് സാധിച്ചു: വിശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 28, 05:52 pm
Sunday, 28th January 2024, 11:22 pm

പ്രണവ് മോഹന്‍ലാലിന് താന്‍ വലിയ സംഭവമാണെന്ന ചിന്തയൊന്നും തന്നെയില്ലെന്നും പ്രണവ് ഇങ്ങോട്ട് വന്ന് നമ്മളോട് സംസാരിക്കുന്ന വ്യക്തിയാണെന്നും നടന്‍ വിശാഖ് നായര്‍.

ഇങ്ങനെ പെരുമാറുന്നത് വളരെ നോര്‍മലായ കാര്യമാണെന്നും പ്രണവ് ഒരു സ്റ്റാര്‍ കിഡായത് കൊണ്ട് മറ്റുള്ളവര്‍ ഒന്നുമറിയാതെ ജഡ്ജ് ചെയ്യുന്നതെന്നും താരം പറഞ്ഞു.

എന്നാല്‍ എല്ലാവരും വലിയ സംഭവമാണെന്ന് കരുതി നടക്കുന്നവരല്ലെന്ന് പ്രൂവ് ചെയ്യാന്‍ പ്രണവിന് സാധിച്ചെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തില്‍ ചെറിയ കഥാപാത്രമായി വിശാഖ് പ്രണവിനൊപ്പം അഭിനയിച്ചിരുന്നു.

‘പ്രണവിന് താന്‍ വലിയ സംഭവമാണെന്ന ചിന്തയൊന്നും തന്നെയില്ല. അത് എല്ലാവരും മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്ന കാര്യമാണ്. ആ കാര്യം സത്യവുമാണ്. ഇങ്ങോട്ട് വന്ന് നമ്മളോട് സംസാരിക്കുന്ന വ്യക്തിയാണ് പ്രണവ്.

പിന്നെ ഇതൊക്കെ വളരെ നോര്‍മലായ കാര്യമാണ്. അദ്ദേഹം ഒരു സ്റ്റാര്‍ കിഡ് ആയത് കൊണ്ട് നമ്മള്‍ ഓരോന്നും ജഡ്ജ് ചെയ്യുന്നതാണ്. എന്നാല്‍ എല്ലാവരും വലിയ സംഭവമാണെന്ന് കരുതി നടക്കുന്നവരല്ലെന്ന് പ്രൂവ് ചെയ്യാന്‍ പ്രണവിന് സാധിച്ചു,’ വിശാഖ് നായര്‍ പറഞ്ഞു.

വിശാഖിന്റേതായി തിയേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍.എല്‍.ബി. വിശാഖിന് പുറമെ ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, അശ്വത് ലാല്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തും.

എ.എം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം മുജീബ് രണ്ടത്താണിയാണ് നിര്‍മിക്കുന്നത്. എല്‍.എല്‍.ബിയില്‍ സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.


Content Highlight: Actor Vishak Nair Talks About Pranav Mohanlal