സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരരൈ പോട്ര് അടുത്ത കാലത്ത് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്കും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സുധ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാണ്.
ഹിന്ദി റീമേക്കില്‍ അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു എന്നതാണ് ചിത്രത്തെ പറ്റിയുള്ള ഏറ്റവും പുതിയ വിവരം. സൂര്യ തന്നെയാണ് അതിഥി വേഷം ചെയ്ത കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വി.ഐ.ആര്‍ എന്നാണ് റീമേക്കിന് ഇട്ടിരിക്കുന്ന പേര്. അഥിതി വേഷം ഏറെ ഇഷ്ടപ്പെട്ടു എന്നും, ടീമിനൊപ്പമുള്ള നിമിഷങ്ങള്‍ വളരെയധികം ആസ്വാദിച്ചു എന്നുമാണ് സൂര്യ ട്വിറ്ററില്‍ അക്ഷയ് കുമറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.
.@akshaykumar sir to see you as #VIR was nostalgic! @Sudha_Kongara can see our story beautifully coming alive again #Maara! Enjoyed every minute with team #SooraraiPottru Hindi in a brief cameo! @vikramix pic.twitter.com/ZNQNGQO2Fq
— Suriya Sivakumar (@Suriya_offl) June 15, 2022
ജി.വി പ്രകാശ് ആയിരുന്നു സൂരരൈ പോട്രിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം തമിഴില്‍ നിര്‍മിച്ചത്. എങ്കില്‍ ഹിന്ദിയിലേക്ക് വരുമ്പോള്‍ സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റും നിര്‍മാണ പങ്കാളിയാണ്.
അക്ഷയ് കുമാറിന്റെ നായികയായി ഹിന്ദി പതിപ്പില്‍ എത്തുന്നത് രാധിക മദനാണ്. തമിഴില്‍ മലയാളി താരം അപര്‍ണ ബാലമുരളിയായിരുന്നു അഭിനയിച്ചത്. അപര്‍ണ ബാലമുരളിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു സൂരരൈ പോട്രിലെ ബൊമ്മി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിക്രമിലും സൂര്യ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Content Highlight : Actor Surya do a cameo role in Akshay kumar’s VIR Remake of Surya starrer Soorarai Pottru