സുരാജ് വെഞ്ഞാറമൂട് എഴുതിയ ബുക്കുകളാണ് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ തുടങ്ങിയവ. സ്വന്തം ജീവിതാനുഭവങ്ങളാണ് ബുക്കിലൂടെ സുരാജ് പങ്കുവെച്ചിരിക്കുന്നത്. അലഹബാദില്‍ നിന്നും ആക്‌സിഡന്റായി വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ച് സഹോദരിക്ക് വേണ്ടി കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഒരു അനുഭവത്തെക്കുറിച്ചും ബുക്കില്‍ സുരാജ് പറയുന്നുണ്ട്.
ഒരു അഭിമുഖത്തില്‍ അവതാരകന്‍ സുരാജിനോട് ഈ കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ ചേച്ചിയുടെ കല്യാണത്തിനായി വരുമ്പോള്‍ ആക്‌സിഡന്റാവുകയും അതുവരെ സ്വരൂപിച്ച കാശ് അതിനായി ചിലവായെന്നും ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങിയെന്നും സുരാജ് പറഞ്ഞു.
തന്റെ ചേച്ചി ഇപ്പോഴും ആ സാരി സൂക്ഷിക്കുന്നുണ്ടെന്നും റോയ് സിനിമയുടെ സംവിധായകന്‍ സുനിലിനോട് സുരാജ് പറഞ്ഞു. സംവിധായകന്‍ സുനിലിനൊപ്പം പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
”അന്ന് വീട്ടില്‍ കാര്യങ്ങള്‍ പെട്ടെന്ന് അറിയിക്കില്ല. കത്തിലൂടെയാണ് കാര്യം അറിയിക്കുക. അലഹബാദില്‍ ആക്‌സിഡന്റ് നടക്കുമ്പോള്‍ വീട്ടിലേക്ക് ലെറ്ററിലൂടെയാണ് അറിയിച്ചത്. എന്റെ ചേച്ചിയുടെ കല്യാണമാണ് ആകെക്കൂടി കയ്യില്‍ ഇരുന്ന പൈസയെല്ലാം പോയി.
പിന്നെ അവസാനം കുറച്ച് പൈസ മാറ്റിവെച്ച് അതില്‍ നിന്നും ചേച്ചിക്ക് ഒരു ഡ്രസും വാങ്ങിയാണ് വീട്ടിലേക്ക് ചെല്ലുന്നത്. അതെന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്,” സുരാജ് പറഞ്ഞു. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ സുരാജിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച സംവിധായകന് അവതാരകനാണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ച് കൊടുത്തത്. സുരാജിന്റെ സഹോദരി ആ സാരി ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ആ ഭാഗം വായിച്ചപ്പോള്‍ തനിക്ക് ഭയങ്കര ടച്ചിങ്ങായിരുന്നുവെന്നും അവതാരകന്‍ പറഞ്ഞു.
അതേസമയം, റോയ് ആണ് സുരാജിന്റെ പുതിയ ചിത്രം. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സുനില്‍ ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്തത്. ത്രില്ലര്‍ ഴോണറിലാണ് ചിത്രം.
content highlight: actor suraj venjaramood about his life experience and his sister