national news
നടനും ബിഗ് ബോസ് വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 02, 07:09 am
Thursday, 2nd September 2021, 12:39 pm

മുംബെ: ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 40 വയസായിരുന്നു.

മുംബൈയിലെ വസതിയില്‍ വെച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂപ്പര്‍ ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ത്ഥിന് കളേഴ്‌സ് ചാനലിലെ ബാലിക വധു എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ബ്രേക്ക് നല്‍കിയത്. പിന്നീട് നിരവധി ഹിന്ദി സീരിയലുകളില്‍ നായകകഥാപാത്രമായി എത്തിയിരുന്നു.

2014ല്‍ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു. 2019ല്‍ ബിഗ് ബോസിന്റെ 13ാം സീസണില്‍ വിജയി കൂടിയായതോടെ താരത്തിന് ആരാധകരേറിയിരുന്നു. ഖത് രോം കി ഖിലാഡിയിലും സിദ്ധാര്‍ത്ഥ് വിജയിയാരുന്നു.

സാവ്ധാന്‍ ഇന്ത്യ, ഇന്ത്യ ഗോട്ട് ടാലന്റ് എന്നീ റിയാലിറ്റി ഷോകളുടെ അവതാരകനായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു.

ഈ വര്‍ഷമിറങ്ങിയ ഇറങ്ങിയ ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്ളിലൂടെ ഒ.ടി.ടി, വെബ് സീരിസ് രംഗങ്ങളിലേക്ക് ചുവടുവെച്ചിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിടവാങ്ങല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content  Highlight:  Actor and Bigg Boss winner Sidharth Shukla dies of heart attack