Film News
സിനിമകൾക്കിടയിൽ ഗ്യാപ്പെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഷെയ്ൻ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 20, 06:48 am
Wednesday, 20th September 2023, 12:18 pm

ഒരു സിനിമയ്ക്ക് ശേഷം ഒരു ഗ്യാപ്പെടുക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് കഴിഞ്ഞ ഉടൻ തന്നെ തനിക്ക് ആർ.ഡി.എക്സിന്റെ കരാട്ടെ പ്രാക്ടിസിനൊക്കെയായി പോകേണ്ടി വന്നു എന്നും ഷെയ്ൻ പറഞ്ഞു. റെഡ്.എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സിനിമ കഴിഞ്ഞിട്ടുള്ളൊരു പ്രോപ്പർ ഗ്യാപ്പെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം പ്രിയൻ സാറിന്റെ കൊറോണ പേപ്പേഴ്സ് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ആർ.ഡി.എക്സ് സിനിമയുടെ ആവശ്യത്തിനായി കരാട്ടെ പ്രാക്ടിസിനൊക്കെയായിട്ട് പോകേണ്ടി വന്നു. അത് കഴിഞ്ഞ് നേരെ തന്നെ നമ്മൾ ഷൂട്ടും തുടങ്ങി.

ഇപ്പോൾ നമ്മൾ ഒരു സ്പേസിൽ നിന്ന് ഇറങ്ങി അടുത്ത ഒരു സ്പേസ് കണ്ടെത്തി ആ മൈൻഡ് സെറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ അടുത്തത് തുടങ്ങി കഴിഞ്ഞാൽ ഇത്തിരി ഹെക്ടിക്കാവും. അത് എന്തായാലും ഇനി വരുത്താതിരിക്കാനുള്ള ശ്രമം ഞാൻ നടത്തും. മാക്സിമം സമയം എടുത്ത് പതുക്കെ ചെയ്യുന്നതായിരിക്കും നല്ലത്.

അത് ഒരിക്കലും നമ്മൾ തീരുമാനിച്ചതല്ല. സാഹചര്യങ്ങൾ കൊണ്ടാണ് ഡേറ്റും കാര്യങ്ങളുമൊക്കെ അങ്ങനെ വരുന്നത്. ശരിക്കും ആർ.ഡി.എക്സ് പ്രിയൻ സാറിന്റെ പടത്തിനെക്കാളും മുന്നേ തുടങ്ങേണ്ടിയിരുന്നതാണ്. പക്ഷെ അതിന്റെ ഇടക്ക് പെപ്പെയുടെ കയ്യൊടിഞ്ഞപ്പോൾ ഷൂട്ട് നീണ്ടു. ഇതാരുടെയും കുറ്റംകൊണ്ടൊന്നുമല്ല. ഇത് അങ്ങനെയൊരു നിയോഗം കൊണ്ട് വന്നതാണ്.
എന്നാലും ഇനി ഗ്യാപ്പ് എടുത്ത് പടം ചെയ്യാൻ എന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമം നടത്തും,’ ഷെയ്ൻ നിഗം പറഞ്ഞു.

ആർ.ഡി.എക്സിലെ റോബർട്ട് എന്ന കഥാപാത്രമായിരുന്നു ഷെയ്ൻ അവതരിപ്പിച്ചത്. ചിത്രത്തിൽ നീരജ് മാധവ്, ആന്റണി പെപ്പെ എന്നിവരുമാണ് മറ്റു രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

Content Highlight: Actor Shane Nigam says he wants to take a gap after a film