ഈ കാര്യത്തില്‍ എപ്പോഴും ബുദ്ധിമുട്ടുക എന്റെ ഫാമിലിയാണ്; അതിന്റെ പേരില്‍ പരാതി കേള്‍ക്കാറുണ്ട്: പൃഥ്വിരാജ്
Entertainment news
ഈ കാര്യത്തില്‍ എപ്പോഴും ബുദ്ധിമുട്ടുക എന്റെ ഫാമിലിയാണ്; അതിന്റെ പേരില്‍ പരാതി കേള്‍ക്കാറുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 6:09 pm

സിനിമയുടെ ഷൂട്ടിങ്ങ് നീണ്ടു പോവുന്നതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക കുടുംബമാണെന്ന് നടന്‍ പൃഥ്വിരാജ്. ഒരു സിനിമ കഴിഞ്ഞാല്‍ യാത്ര പോവാമെന്ന് കുടുംബത്തോട് പറയാറുണ്ടെന്നും എന്നാല്‍ സിനിമ നീണ്ടു പോകുമ്പോള്‍ ഇത് നടക്കില്ലെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും എപ്പോഴും പരാതി കേള്‍ക്കാറുണ്ടെന്നും പൃത്വിരാജ് പറഞ്ഞു. റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഷൂട്ടിങ്ങിന്റെയും പ്രൊമോഷന്റെയും ടൈം മാറി പോകുമ്പോള്‍ തെജിക്കപ്പെടുന്നത് നമ്മുടെ പേഴ്‌സണല്‍ ടൈമാണ്. സിനിമ എത്ര ദിവസമാണെന്ന് ചോദിക്കുമ്പോള്‍ ഒരു 55 ദിവസം എന്ന് പറയും. ഒരു പത്ത് ദിവസം കൂടി ആ സിനിമക്ക് വേണ്ടി മാറ്റിവെക്കും.

സിനിമ കഴിഞ്ഞാല്‍ ഫാമിലിയുടെ കൂടെ ട്രിപ്പ് പോവാമെന്ന് പിന്നെ തീരുമാനിക്കും. ഒരു പത്ത് ദിവസം ഫാമിലിയുമായിട്ട് ഒന്ന് എവിടെ എങ്കിലും പോകാമെന്ന് നമ്മള്‍ പ്ലാന്‍ ചെയ്യുകയും അത് അവരോട് പറയുകയും ചെയ്യും. ഫാമിലിയുമായിട്ടുള്ള ട്രിപ്പ് കഴിഞ്ഞിട്ട് മാത്രമെ അടുത്ത സിനിമക്ക് ജോയിന്‍ ചെയ്യുന്നുള്ളു എന്നൊക്കെയാണ് ഞാന്‍ തീരുമാനിക്കുക.

പക്ഷെ ചെയ്യുന്ന സിനിമ ചിലപ്പോള്‍ 20 ദിവസം നീണ്ടു പോകും. പിന്നെ അടുത്ത ചെയ്യാനുള്ള സിനിമയും തുടങ്ങാന്‍ താമസിക്കും. അതുകൊണ്ട് ഫാമിലിയുമായിട്ടുള്ള ട്രിപ്പ് മാറ്റി വെക്കേണ്ടി വരും. എപ്പോഴും ഈ കാര്യത്തില്‍ ബുദ്ധിമുട്ടുക ഫാമിലിയാണ്.

അതിന്റെ പേരില്‍ ഫാമിലിയില്‍ നിന്നും ഒരുപാട് പരാതി കേള്‍ക്കാറുണ്ട്. കാപ്പയുടെ പ്രൊമോഷന്‍ ദുബായില്‍ വെച്ചുണ്ട്. എവിടെ എങ്കിലും ഫാമിലിയുമായിട്ട് പോയിട്ടെ ഞാന്‍ ഇനി തിരിച്ച് വരുകയുള്ള,” പൃഥ്വിരാജ് പറഞ്ഞു.

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നതും ഇന്ദു ഗോപനാണ്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ചിത്രം റിലീസ് ചെയ്തത് ഡിസംബര്‍ 22 നാണ്. അന്ന ബെന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

content highlight: actor prithviraj about his family