നാടക-സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു
Obituary
നാടക-സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th March 2021, 11:12 am

കൊച്ചി: പ്രശസ്ത നാടക സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു.

അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമന്‍.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. കൂടാതെ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു പി.സി സോമന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor P.C. Soman Passes Away