മലയാള സിനിമാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് മണിക്കുട്ടന്‍. 2021 ലെ ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറും കൂടിയായിരുന്നു നടന്‍. തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍. മതവും കുടുംബത്തിന്റെ സ്റ്റാറ്റസും നോക്കാതെ താന്‍ ഒരാളെ പ്രണയിച്ചിരുന്നുവെന്നും പക്ഷെ ഒന്നിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്.
താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നയാളാണെന്നും ഭാര്യയെന്ന് വിളിക്കുന്നത് ഇന്ന് പൊളിറ്റിക്കലി കറക്ടല്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാവരും എനിക്ക് ഇത്രയും ഫാന്‍സുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഞാനിതുവരെ ആരെയും കണ്ടിട്ടില്ല. എന്നോട് ഒരു സീരിയസ് വിവാഹ അഭ്യര്‍ത്ഥന നടത്തിയ ആരെയും ഞാന്‍ കണ്ടില്ല.
അങ്ങനെ വന്ന് കഴിഞ്ഞാല്‍ രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഞാന്‍ സമയം കൊടുക്കില്ല. അതിന് മുമ്പ് ഞാന്‍ കല്യാണം കഴിച്ചിരിക്കും. ഞാന്‍ സീരിയസായി പറഞ്ഞതാണ്. നല്ല പ്രണയം അനുഭവിച്ച ആളാണ് ഞാന്‍. എന്റെ മതവും ഫാമിലി സ്റ്റാറ്റസും നോക്കാതെ കണ്ണുമടച്ച് പ്രണയിച്ച ആളാണ് ഞാന്‍.
പക്ഷെ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ സാധിച്ചില്ല. അവരുടെയും കുറ്റമല്ല എന്റെയും കുറ്റമല്ല. സാഹചര്യം അതായിരുന്നു. അതിന് ശേഷം നല്ലൊരു പ്രണയം എനിക്ക് വന്നിട്ടില്ല. അന്നത്തെ പ്രണയവും ഇന്നത്തെ പ്രണയവും തമ്മിലുള്ള വ്യത്യാസം എനിക്ക് തോന്നിയത്, അന്ന് അവര്‍ എനിക്ക് ഗിഫ്റ്റ് തരും. തിരിച്ച് ഗിഫ്റ്റ് കൊടുക്കാന്‍ എന്റെ കൈയില്‍ പൈസ ഇല്ലായിരുന്നു. അന്നൊക്കെ സ്‌നേഹത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ.
കറക്ട് ആയി വന്നാല്‍ ജാതി മത ചിന്ത ഇല്ലാതെ ഞാന്‍ വിവാഹം കഴിച്ചിരിക്കും. ഇന്ന് ഭാര്യ അല്ല. ജീവിത പങ്കാളി ആണ് പൊളിറ്റിക്കലി കറക്ട്. എനിക്കും അങ്ങനെയാണ്. രണ്ട് പേര്‍ക്കും പരസ്പരം സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റണം.
ഈയടുത്ത് എനിക്കറിയാവുന്ന ലിവിംങ് ടുഗെദറിലേക്ക് പോവുന്ന ചില പ്രണയങ്ങളിലുള്ളവര്‍ ഗിഫ്റ്റ് ഒക്കെ കൊടുക്കുന്നത് സൂക്ഷിച്ച് വെച്ചിട്ടുള്ളത് കണ്ടു. കൊള്ളാലോ നീ ഗിഫ്‌റ്റൊക്കെ സൂക്ഷിച്ച് വെക്കുന്നുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു.
അതല്ല നാളെ എന്തെങ്കിലും പണി വരുമ്പോള്‍ നമ്മളുടെ കൈയില്‍ തെളിവിരിക്കട്ടെ എന്ന് അവര്‍ പറഞ്ഞു. നല്ല പല നിമിഷങ്ങളും ഇന്നത്തെ ആളുകള്‍ സ്‌പോയില്‍ ചെയ്യുകയാണ്,” മണിക്കുട്ടന്‍ പറഞ്ഞു.
content highlight: actor manikuttan about his relationship