Malayalam Cinema
'എനിക്ക് ബൈക്ക് വേണ്ട, ഞാന്‍ സൈക്കിള്‍ ഓടിച്ചോളാം'; തന്റെ പുതിയ ബൈക്കിന്റെ പേര് കേട്ടതോടെ ബിജു മേനോന്‍ പറഞ്ഞതിനെ കുറിച്ച് ചാക്കോച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 17, 10:12 am
Wednesday, 17th March 2021, 3:42 pm

ബിജു മേനോനും ചാക്കോച്ചനും ഒന്നിച്ചെത്തുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഒരാഘോഷമാണ്. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇരുവരും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

താന്‍ പുതിയ ഒരു ബൈക്ക് വാങ്ങിയതിന്റെ വിശേഷവും അതിന് ബിജു മേനോന്‍ പറഞ്ഞ ഒരു കമന്റിനെ കുറിച്ചുമാണ് കുഞ്ചാക്കോ ബോബന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഞാന്‍ ഈയടുത്ത് ഒരു ബൈക്ക് വാങ്ങിച്ചു. വീട്ടില്‍ സമ്മതിക്കാത്ത കാര്യമാണ്. വൈഫ് ഒട്ടും സമ്മതിക്കില്ല. ഞാന്‍ പ്രിയയോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ‘പ്രിയേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്’ എന്ന്. എനിക്ക് സിനിമയില്‍ ഓടിക്കാന്‍ തരുന്ന ബൈക്കിന്റെ കണ്ടീഷന്‍ പറഞ്ഞാല്‍ രസകരമാണ്.

ബ്രേക്കില്ല, ക്ലച്ചില്ല, ഹോണില്ല, ലൈറ്റില്ല എന്‍ജിന്‍ വരെ ഉണ്ടോ എന്ന് സംശയം തോന്നും. ഇതൊന്നും പോരാഞ്ഞിട്ട് ഹെല്‍മറ്റില്ല. അതും കൂടാതെ രണ്ടു ക്യാമറയും കൂടി വയ്ക്കും ചിലപ്പോള്‍ ക്യാമറ ഫ്രണ്ടില്‍ ആയിരിയ്ക്കും എന്നിട്ട് ഒരാളെയും കൂടി പുറകില്‍ കേറ്റി ഇരുത്തിയിട്ട് ഏറ്റവും തിരക്കുള്ള റോഡില്‍ കൂടി പൊയ്‌ക്കോളാന്‍ പറയും.

അങ്ങനെ ഓടിച്ച് തഴക്കവും പഴക്കവും ഉള്ള ഞാനാണ് ഏറ്റവും സേഫ്റ്റി ഫീച്ചേഴ്‌സുള്ള ഒരു ബൈക്ക് വാങ്ങിച്ചത്. അതുകൊണ്ട് അതിനെക്കുറിച്ചോര്‍ത്ത് പേടിക്കണ്ട എന്നു ഞാന്‍ പറയും.

ഞാന്‍ ബൈക്ക് വാങ്ങിയെന്ന് അറിഞ്ഞപ്പോള്‍ ബിജു മേനോന്‍ ചോദിച്ചു, ചാക്കോച്ചാ… ഏതു ബൈക്കാ വാങ്ങിച്ചത് എന്ന്. ഞാന്‍ പറഞ്ഞു, ‘ഹസ്‌ക്വര്‍ണ സ്വാര്‍ട്പിലന്‍’! അതു കേട്ടതും ബിജു മേനോന്‍ പറഞ്ഞു, എനിക്ക് ബൈക്ക് വേണ്ട… ഞാന്‍ സൈക്കിള്‍ ഓടിച്ചോളാം എന്ന്!, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Kunjacko Boban About His New Bike and Biju Menon Comment