Film News
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അച്ഛനാവാൻ എനിക്ക് താത്പര്യമുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 19, 03:06 am
Tuesday, 19th September 2023, 8:36 am

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അച്ഛനായി അഭിനയിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് നടൻ ജഗദീഷ്. മമ്മൂട്ടിയോട് തന്റെ ആഗ്രഹം വേദിയിൽ വെച്ച് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാലിൻറെ അച്ഛനായി സിനിമ വിജയിപ്പിക്കേണമെന്നുള്ളത് തന്റെ ചലഞ്ചാണെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജോയ് തോമസും രാജേഷ് മോഹനും സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നിയാണ് ജഗദീഷിന്റെ പുതിയ ചിത്രം.

‘മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അച്ഛനാവാൻ എനിക്ക് താത്പര്യമുണ്ട്. മമ്മൂക്കയോട് ഞാൻ വേദിയിൽ വെച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ അച്ഛനാവാൻ എനിക്ക് വലിയ സന്തോഷമുണ്ട്. മോഹൻലാലിൻറെ അച്ഛനായി ഞാൻ ആ കഥാപാത്രം വിജയിപ്പിക്കും. അത് എന്റെ ചലഞ്ചാണ്. മോഹൻലാൽ എന്റെ അടുത്ത് വന്ന് ‘എന്താ അച്ഛാ വിളിച്ചത്’ എന്ന് ചോദിക്കണം. അത് എനിക്ക് ഭയങ്കര താത്പര്യമാണ്.

മമ്മൂക്ക വന്ന് പറയണം, ‘അച്ഛൻ ഈ പറയുന്നത് ഒന്നും ശരിയല്ല'(ചിരി) എന്ന് പറയുന്ന റോളിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

ഒരു സ്വഭാവ നടനായിട്ട് പ്രേക്ഷകർ എന്നെ സ്വീകരിച്ച് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. അതിൽ പ്രേക്ഷകരോട് പ്രത്യേക നന്ദിയുണ്ട്. അവർ പ്രതീക്ഷിക്കുന്ന തരത്തിൽ അല്ലെങ്കിൽ പ്രതീക്ഷകൾക്കപ്പുറം വ്യത്യസ്ഥത കൊടുത്താൽ മാത്രമേ ഇതിനൊരു ലോങ്ങ് ലൈഫ് കിട്ടുകയുള്ളു. അല്ലെങ്കിൽ പ്രേക്ഷകർ പറയും ആ സിനിമയിൽ കാണിച്ചത് തന്നെയാണ് അയാൾ ഇതിലും കാണിക്കുന്നതെന്ന്.

ഞാൻ പൂർത്തിയാക്കിയതും ചെയ്തുകൊണ്ടരിക്കുന്നതുമായ എട്ടോളം പ്രോജക്ടുകളുണ്ട്. എല്ലാം ജനം ഉറ്റു നോക്കുന്ന പ്രോജക്ടുകളാണ്. അതിൽ ഒന്നിൽ നിന്നും മറ്റൊന്ന് വിഭിന്നമായിരിക്കും. അത് ഞാൻ ഉറപ്പ് തരാം. അതിൽ എത്രത്തോളം ഞാൻ വിജയിച്ചിട്ടുണ്ടെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. പക്ഷെ വളരെ വേറിട്ട വേഷങ്ങളാണ്  എട്ട് ചിത്രങ്ങളിലും ഞാൻ ചെയ്തിട്ടുള്ളത്,’ജഗദീഷ് പറഞ്ഞു.

Content Highlight: Actor Jagadish says he is interested in playing Mohanlal and Mammootty’s father